»   » മാപ്പിള ഫുഡ് കാര്‍ണിവലിലെ താരസന്ദര്‍ശനങ്ങള്‍

മാപ്പിള ഫുഡ് കാര്‍ണിവലിലെ താരസന്ദര്‍ശനങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Mappila Food Festival
കോഴിക്കോടന്‍ ഹലുവ, തലശ്ശേരി കോഴിക്കറി, ബിരിയാണി, മലപ്പുറം ദം ബിരിയാണി.... ഭക്ഷണപ്രിയരായ മല്ലൂസിന്റെ വീക്ക്‌നെസ്സാണ് ഇതെല്ലാം. കഴിഞ്ഞയാഴ്ച മാതൃഭൂമി സംഘടിപ്പിച്ച മാപ്പിള ഫുഡ് ഫെസ്റ്റിവെല്ലില്‍ മലബാര്‍ രുചിയറിയാന്‍ എത്തിയത് ആയിരങ്ങളാണ്. കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും തലശ്ശേരിയുടേയുമൊക്കെ തനതുരുചികളില്‍ വിവിധ തരംവിഭവങ്ങള്‍ പരമ്പരാഗതരീതിയില്‍ വെച്ചു വിളമ്പുന്ന മാപ്പിള ഫുഡ് ഫെസ്റ്റിവെല്ലിലേക്ക് സാധാരണക്കാര്‍ മാത്രമല്ല മലയാള സിനിമയിലെ താരങ്ങളും വന്നെത്തിയിരുന്നു.

സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷമാണ് സിനിമയിലും ഭക്ഷണം താരമായി തുടങ്ങിയത്. ഉസ്താദ് ഹോട്ടല്‍ ഇതിന്റെ പെരുമ ഒന്നുകൂടി പൊലിപ്പിച്ചു. കോഴിക്കോട്ടെ പരമ്പരാഗത രുചി വൈഭവങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കുന്ന അനുഭവങ്ങളാണ് ഈ ചിത്രങ്ങളിലൊക്കെ കാണാനായത്.

സലാം ബാപ്പുവിന്റെ റെഡ് വൈന്‍ ഗാനചിത്രീകരണത്തിന്റെ ഭാഗമായാണ് ഫഹദ്ഫാസില്‍ മാപ്പിള ഫുഡ് കാര്‍ണിവലിലെത്തിയത്. സൈജുകുറുപ്പും അനുശ്രീയും മരിയയുമൊക്കെ വിഭവങ്ങളുടെ സ്‌റാളുകളില്‍ ഓടി നടന്നു. ബീഫ് പീടികയില്‍ ചെന്ന് ചൂടുള്ള ബീഫ് െ്രെഫ രുചിക്കുകയും ചെയ്തു.

ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ തടിയനും കൂട്ടരും കോഴിക്കോട്ടെത്തിയതും രുചിക്കൂട്ടുതേടിതന്നെ. ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, ആന്‍ തുടങ്ങിയവരൊക്കെ ഭക്ഷണത്തിന്റെ പറുദീസയിലെത്തി രുചിഭേദങ്ങള്‍ അനുഭവിച്ചറിഞ്ഞു. ബീഫ്, ചിക്കന്‍, വിവിധതരം മത്സ്യങ്ങള്‍, കല്ലുമ്മക്ക, ചട്ടിപത്തിരി, ഉന്നക്കായ, മുട്ടമാല, അരികടുക്ക, പഞ്ചാരപാറ്റ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ ഭക്ഷണ സാധനങ്ങള്‍ കൊതിപ്പിക്കുന്ന മണവും രുചിയുമായി കോഴിക്കോട്ടേയ്ക്ക് ആളുകളെ എത്തിച്ചിരുന്നു.

നാലുദിവസം നീണ്ടുനിന്ന ഫുഡ്‌ഫെസ്റ്റിന്റെ സമാപനദിവസം അടൂര്‍ ഗോപാലകൃഷ്ണനും കോഴിക്കോട്ടെത്തി. പരാമ്പരാഗത മുസ്‌ളീം വിഭവങ്ങളില്‍ മീന്‍ ബിരിയാണി, പത്തിരിയും കറിയുമെല്ലാം രുചിച്ച അടൂര്‍ വിഭവങ്ങളൊരുക്കിയവരെ അഭിനന്ദിക്കാനും മറന്നില്ല.

മലബാര്‍ മഹോത്സവവും കോഴിക്കോട്ടു നടക്കുന്നതിനാല്‍ ഫുഡ്കാര്‍ണിവലില്‍ വമ്പന്‍ തിരക്കാണനുഭവപ്പെട്ടത്. പലരും പറഞ്ഞ് കൊതിപ്പിച്ച ഒരുപാട് വിഭവങ്ങള്‍ നിരന്നു നില്ക്കുമ്പോള്‍ ഏതുരുചിക്കണം ഏതു കഴിക്കണം എന്ന് തിട്ടമില്ലാതെ ചെറിയവയറുമായി ഓടിനടക്കുകയായിരുന്നു ജനസഞ്ചയം.

സിനിമക്കാര്‍ക്ക് എന്നും കോഴിക്കോടന്‍ ഭക്ഷണം ഏറെ പ്രിയം തന്നെ, കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണി, പാരഗണ്‍, ബോംബെ ഹോട്ടല്‍, പാരീസ് ഹോട്ടല്‍ എല്ലാം രുചിപ്രിയരുടെ തട്ടകങ്ങളാണ് പണ്ടുമുതലെ.

English summary
Mappila Food Festival at Kozhikode Caters Malabar tastes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam