മൈഥിലിയ്ക്ക് നൂറില്‍ നൂറും നല്‍കി മഖ്ബൂല്‍

മൈഥിലി സിനിമ ഭക്ഷിക്കുന്നു, സിനിമയില്‍ ഉറങ്ങുന്നു, സിനിമ കുടിക്കുന്നു. ശരിക്കും അവര്‍ ഒരു താരമാണെന്നാണ് മഖ്്ബൂല്‍ പറയുന്നത്. വെറുതെ ഒരു ആവേശത്തിന് പോസ്റ്റിയതൊന്നുമല്ലെന്നും നടന്‍ പറയുന്നു.
പുതിയ ചിത്രമായ മാറ്റിനിയില്‍ ഇതുവരെ കാണാത്ത ഒരു മൈഥിലിയെയാണ് കാണുക. അഭിനയത്തോട് ഇത്രയ്ക്ക് ആത്മാഥത പുലര്‍ത്തുന്ന ഒരു താരത്തെ മുന്‍പ് കണ്ടിട്ടില്ല. മാറ്റിനിയിലെ കഥാപാത്രം മൈഥിലിയുടെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് കരുതുന്നുവെന്നും മഖ്ബൂല്‍ പറയുന്നു.
നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ മഖ്ബൂലിനും പ്രതീക്ഷയേറെയാണ്. മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ഗ്രാമത്തിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗമായ നജീബിനെയാണ് നടന്‍ അവതരിപ്പിക്കുന്നത്. തൊഴില്‍ തേടി ചെന്നൈയിലെത്തുന്ന നജീബിന്റെ ജീവതത്തിലേയ്ക്ക് കടന്നു വരുന്ന പാലക്കാട്ടുകാരിയായ സാവിത്രി എന്ന നര്‍ത്തകിയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications