മഖ്ബുല്‍ മമ്മൂട്ടിയുടെ സഹോദരനാകുന്നില്ല
മമ്മൂട്ടിയും സഹോദര പുത്രന്‍ മഖ്ബൂല്‍ സല്‍മാനും ഒന്നിച്ച് എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് ഈ അടുത്തിടെയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി മഖ്ബൂല്‍ അഭിനയിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
ഇപ്പോഴിതാ വാര്‍ത്ത നിഷേധിച്ചുക്കൊണ്ട് മഖ്ബൂല്‍ സല്‍മാന്‍ രംഗത്ത് എത്തിയിരിക്കുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ സഹോദരനായിട്ടല്ലെന്നും മഖ്ബൂല്‍ പറയുന്നു.

എന്നാല്‍ ചിത്രത്തില്‍ താന്‍ കൈകാര്യം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട റോളാണെന്നും മഖ്ബൂല്‍ പറയുന്നു. ജനുവരി ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
നേരത്തെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.


Click it and Unblock the Notifications











