മഖ്ബൂലിന്റെ തക തക തങ്ക
മമ്മൂട്ടി കുടുംബത്തില്‍ നിന്ന് ഒടുവിലെത്തിയ പ്രതിഭയാണ് മഖ്ബൂല്‍ സല്‍മാന്‍. പതിയ പതിയെ മലയാള സിനിമയില്‍ കാലുറപ്പിക്കുന്ന മഖ്ബൂലിനിപ്പോള്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി ചിത്രങ്ങളുണ്ട്. ഭഗത്തിനൊപ്പം ഒന്നിക്കുന്ന ഡേ നൈറ്റാണ് ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം. അര്‍ച്ചന കവിയണ് ചിത്രത്തിലെ നായിക.
അതുകഴിഞ്ഞാല്‍ മെഡുള്ള ഒംബ്ലോഗേറ്റ എന്ന ചിത്രമായിരിക്കും മഖ്ബൂല്‍ ചെയ്യുന്നത്. ഒരു കൊറിയന്‍ പടമാണ് മറ്റൊരു ചിത്രം. അതിനുശേഷം ചെയ്യുന്ന ചിത്രത്തിനും താരം കരാറൊപ്പിട്ടെന്നാണ് കേള്‍ക്കുന്നത്. തക തക തങ്ക എന്നാണ് ചിത്രത്തിന്റെ പേര്.

മുഹമ്മദ് റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ തന്നെയാണ് മഖ്ബൂല്‍ അവതരിപ്പിക്കുന്നത്. മെറീനയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ മണി, ഇന്ദ്രന്‍സ് തുടങ്ങിയവും ചിത്രത്തിന്റെ ഭാഗമാകുന്നു. ഈ മാസം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയും നാഗര്‍കോയിലുമായിരിക്കും.
2012 ല്‍ ബാലാജി സംവിധാനം ചെയ്ത് പുറത്തിറക്കിയ നടുവില 'കൊഞ്ചം പാക്കാതെ കാണോം' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് മഖ്ബൂല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മെഡുല്ല ഒംബ്ലോഗേറ്റ.
നിവിന്‍ പോളിയെയായിരുന്നു ഈ ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്. ഡേറ്റിങിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിവിന്‍ പിന്മാറിയപ്പോള്‍ അവസരം മഖ്ബൂലിനെ തേടിയെത്തുകയായിരുന്നു. വിജയ് സേതുപതിയാണ് ഈ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications











