»   » തിരക്കഥ മോഷണത്തിന്റെ കഥയുമായി ഒരു കൊറിയന്‍ പടം

തിരക്കഥ മോഷണത്തിന്റെ കഥയുമായി ഒരു കൊറിയന്‍ പടം

Posted By:
Subscribe to Filmibeat Malayalam

മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്യണമെന്നാഗ്രഹിക്കുന്ന സഹസംവിധായകനായ കിഷോറിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു കൊറിയന്‍ പടം. മമ്മൂട്ടിയുടെ സോഹദര പുത്രനായ മാറ്റ്‌നിയിലൂടെ അരങ്ങേറ്റം നടത്തിയ മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ക്യാഷ് എന്ന ചിത്രത്തിന് ശേഷം സുജിത് എസ് നായര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമയെടുക്കാനായി പലരുടെയും കയ്യും കാലും പിടിച്ച് നടക്കുകയാണ് കിഷോര്‍, ഒരു ഘട്ടത്തില്‍ സിനിമയില്‍ പേരെടുത്തില്ലെങ്കില്‍ കാമുകിയെ വരെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ ഇയാള്‍ കൊറിയന്‍ ചിത്രമായ സംതിങ് ഔട്ട് ഓഫ് നത്തിങിന്റെ തിരക്കഥ മോഷ്ടിച്ച് മലയാളത്തില്‍ ടേണിങ് പോയിന്റ് എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്.

Oru Korean Padam

ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേന്ന് കിഷോര്‍ കാമുകിയെ കടത്തിക്കൊണ്ടുപോരുകയും ചെയ്യുന്നു. ടേണിങ് പോയിന്റ് വലിയ ഹിറ്റായി മാറുകയും കിഷോര്‍ പ്രശസ്തനാവുയും ചെയ്യുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി. തന്റെ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ച് ഒരുക്കിയ ചിത്രം കേരളത്തില്‍ ഹിറ്റായ വാര്‍ത്തയറിഞ്ഞ് കിഷോറില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ കൊറിയന്‍ സംവിധായകന്‍ കേരളത്തിലെത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

കൊറിയന്‍ സംവിധായകനായി ജവാങ് ആണ് അഭിനയിക്കുന്നത്. ബേസില്‍, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, മാമുക്കോയ, സുനില്‍ സുഖദ, സോന നായര്‍, കാവ്യ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

English summary
Sujith S Nair's film Oru Korean Padam is about a young assistant director Kishore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam