ഡെറിക് അബ്രഹാമിനൊപ്പം എത്തിയില്ല, ടൊവിനോയുടെ മറഡോണ പിന്നോട്ടേക്ക്! കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
കഴിഞ്ഞ വര്‍ഷമെത്തിയ മായാനദിയും ഈ വര്‍ഷത്തെ ആമിയും ടൊവിനോ തോമസിലെ റോമാന്റിക് ഹിറോയെ പുറത്തെത്തിച്ചിരുന്നു. ഓണത്തിന് ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയിലും ടൊവിനോയുടെ പ്രണയം തന്നെയാണ് ശ്രദ്ധേയമാരിക്കുന്നത്.
ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തിയ മറഡോണയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായം നേടിയ ചിത്രം തിയറ്ററുകളില്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ ആ പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. മറഡോണയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

മറഡോണ യാത്ര തുടരുന്നു..
ആമിയില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നെങ്കിലും ഇക്കൊല്ലത്തെ ടൊവിനോയുടെ ആദ്യത്തെ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായന്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 27 നായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. പുതുമുഖം ശരണ്യ നായരാണ് ടൊവിനോയുടെ നായികയായി ചിത്രത്തിലുള്ളത്. ചെമ്പന്‍ വിനോദ്, ഷാലു റഹീം, കിച്ചു ടെല്ലസ്, ജിന്‍സ് ഭാസ്‌കര്‍, ലിയോണ ലിഷോയി, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നല്ല തുടക്കം
ജൂലൈ 27 ന് മറഡോണയ്‌ക്കൊപ്പം വേറെയും സിനിമകള്‍ റിലീസിനെത്തിയിരുന്നു. റിലീസ് ദിവസം തുടക്കം മുതല്‍ മോശമില്ലാത്ത രീതിയില്‍ മറഡോണയ്ക്ക് പ്രദര്‍ശനം ലഭിച്ചിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സിലും നല്ല തുടക്കമായിരുന്നു. റിലീസ് ദിവസം മള്‍ട്ടിപ്ലെക്സില്‍ നിന്നും 11 ഷോ ആയിരുന്നു ലഭിച്ചത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ സിനിമയുടെ കളക്ഷനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 1.87 ലക്ഷമായിരുന്നു ആദ്യദിനം മറഡോണ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും നേടിയിരുന്നത്. രണ്ടാം ദിവസം 2.73 ലക്ഷം രൂപ സ്വന്തമാക്കാന്‍ മറഡോണയ്ക്ക് കഴിഞ്ഞിരുന്നു.

മൂന്ന് ദിവസം കൊണ്ട്
മറഡോണയുടെ ആദ്യ ആഴ്ച മോശമില്ലായിരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ കൂടി കഴിഞ്ഞതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട് 7.69 ലക്ഷം സ്വന്തമാക്കിയെന്നാണ് പറയുന്നത്. ഗംഭീരമെന്ന് പറയാന്‍ പറ്റില്ലെങ്കിലും ഏഴ് ദിവസങ്ങള്‍ കൊണ്ട് 14 ലക്ഷത്തിലെത്താന്‍ മാത്രമാണ് സിനിമയ്ക്ക് കഴിഞ്ഞിരുന്നത്. കേരളത്തിലെ മഴയും വെള്ളപൊക്കവും സിനിമകളെ സാരമായി ബാധിച്ചിരിക്കുകയാണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പതിനേഴ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി
നിലവില്‍ മറഡോണ റിലീസിനെത്തി പതിനേഴ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഇപ്പോള്‍ വെറും 8 പ്രദര്‍ശനങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഫോറം കേരളയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് പതിനേഴ് ദിവസം കൊണ്ട് മറഡോണ 31.11 ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്. നല്ല അഭിപ്രായം കിട്ടിയിട്ടും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സിനിമയ്ക്കുള്ളത്.

നവാഗതന്റെ സിനിമ
വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണെങ്കിലും അദ്ദേഹത്തിന്റെ പരിചയ കുറവ് സിനിമയില്‍ അത്രയധികം പ്രതിഫലിച്ചിട്ടില്ല. വിഷ്ണു നാരായണന്റെ ആദ്യ സിനിമയാണെങ്കിലും ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയി നിരവധി സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സ്‌ക്രിപ്റ്റ് എഴുതിയ കൃഷ്ണമൂര്‍ത്തി ആകട്ടെ ദിലീഷ് പോത്തനെ മാത്രമല്ല, ലിജോ ജോസ് പെല്ലിശേരിയെയും അസോസിയേറ്റ് ചെയ്തിട്ടുണ്ട്. ലിജോയുടെയും പോത്തേട്ടന്റെയും ബ്രില്ല്യന്‍സ് ഇരുവരും പ്രകടമാക്കിയെന്നാണ് സിനിമയെ കുറിച്ചുള്ള പൊതു അഭിപ്രായം.


Click it and Unblock the Notifications











