മരക്കാറായി കിടിലന്‍ ഗെറ്റപ്പില്‍ ലാലേട്ടന്‍! ഒപ്പം പ്രഭുവും മഞ്ജുവും! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
Recommended Video

ഒടിയനു ശേഷം മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍, ഷൂട്ടിംഗ് നേരത്തെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ പുതിയ വിശേഷങ്ങള്‍ അറിയാനും മറ്റും വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.
പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമ ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

മരക്കാറായി ലാലേട്ടന്‍
ഒടിയന് ശേഷം ലാലേട്ടന്റെ കരിയറില്‍ വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രമായിരിക്കും കുഞ്ഞാലി മരക്കാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എടുക്കാനായി നേരത്തെ വലിയ തയ്യാറെടുപ്പുകളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്ക് എടുക്കേണ്ടി വന്നിരുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ എത്തുന്ന ചിത്രത്തില്‍ നടന്‍ മധുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്.

പ്രിയദര്‍ശന്റെ സംവിധാനം
ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍
സിനിമയുടെതായി പുറത്തുവിട്ട പുതിയ ലൊക്കേഷന്‍ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങളില്‍ ലാലേട്ടന്‍റെ ലുക്ക് തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ലാലേട്ടനൊപ്പം പ്രഭു,മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രങ്ങളിലുണ്ട്. മരക്കാറിന്റെ പുതിയ ചിത്രങ്ങള്‍ വരുന്നതോടെ ആരാധകരുടെ പ്രതീക്ഷകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രഭുവും അര്‍ജുനും
കാലാപാനിക്കു ശേഷം പ്രഭു വീണ്ടും ലാലേട്ടനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുണ്ട്, പ്രഭുവിനൊപ്പം തന്നെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അര്‍ജുനും പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും അടുത്തിടെയായിരുന്നു പുറത്തുവന്നത്.

മഞ്ജുവും കീര്‍ത്തിയും
ഒരിടവേളയ്ക്കു ശേഷം കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് മരക്കാറിലൂടെയാണ്. കീര്‍ത്തി സുരേഷിനൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും സിനിമയിലെത്തുന്നുണ്ട്. പ്രിയദര്‍ശന്റെ മേ്ക്കിങ്ങിനു പുറമെ സാബു സിറിളിന്റെ കലാസംവിധാനവും ശ്രദ്ധേയമായി മാറും. ഈ വര്‍ഷം പകുതിയോടെ മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു


Click it and Unblock the Notifications