മോഹന്‍ലാലിനൊപ്പം അര്‍ജുനും ഷിയാസ് കരീമും,മരക്കാര്‍ അറബിക്കടലിന്റെ സിംഹം സ്റ്റിലുകള്‍ പുറത്ത്
Recommended Video
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് മരക്കാര്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സ്‌നീക്ക് പീക്ക് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

സ്‌നീക്ക് പീക്ക് ടീസറിന് പിന്നാലെ സൂപ്പര്‍ താരചിത്രത്തിന്റെ റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 19ന് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. റിലീസ് ഡേറ്റിന് പിന്നാലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ സ്റ്റിലുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മനോഹരമായ സ്റ്റിലുകള്‍ക്കെല്ലാം ഗംഭീര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

മോഹന്‍ലാല്‍, അര്‍ജുന്‍,സിദ്ധിഖ്, മഞ്ജു വാര്യര്‍,ഷിയാസ് കരീം തുടങ്ങിയവരെ കാണിച്ചുകൊണ്ടുളള പുതിയ സ്റ്റിലുകളാണ് പുറത്തുവന്നിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സ്റ്റില്ലുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയെന്ന നിലയിലാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് പുതിയ മോഹന്‍ലാല്‍ ചിത്രം എത്തുന്നത്. മരക്കാറിന്റെ അണിയറയില്‍ ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണുളളത്. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിളാണ് മരക്കാറിന് വേണ്ടിയും സെറ്റുകള്‍ ഒരുക്കിയിരുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു നടന്നത്. 100ല്‍ അധികം ദിവസം നീണ്ടു നിന്ന തുടര്‍ച്ചയായ ഷൂട്ടിംഗിന് ശേഷമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രങ്ങള്‍ മുന്‍പും ഒരുപാട് പുറത്തിറങ്ങിയിരുന്നു.

മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സിദ്ധിഖ്, മുകേഷ് ,നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍,കീര്‍ത്തി സുരേഷ് കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍,കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സിജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications