പ്രിയദര്‍ശനല്ലേ ഇത് പൊളിക്കും! മരക്കാറില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി മാത്രമല്ല അര്‍ജുനുമുണ്ട്!
കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. അധികം വൈകാതെ തന്നെ മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് സന്തോഷ് ശിവനും ഷാജി നടേശനും വ്യക്തമാക്കുകയായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയെന്നും നിശ്ചിത സയമത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബഡ്ജറ്റിന്റെ കാര്യത്തില്‍ മാത്രമല്ല താരനിര്‍ണ്ണയത്തിന്റെ കാര്യത്തിലും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് സംവിധായകന്‍. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ബോളിവുഡ് സിനിമയുടെ പ്രിയതാരമായ സുനില്‍ ഷെട്ടി, തെന്നിന്ത്യയുടെ സ്വന്തം അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, നാഗാര്‍ജുന തുടങ്ങിയ താരങ്ങള്‍ പ്രിയദര്‍ശനൊപ്പം അണിനിരക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സുനില്‍ ഷെട്ടി കാക്കകുയിലിലൂടെ നേരത്തെ മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നു. ഇരുവരും ഈ സിനിമയുടെ ഭാഗമാവുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാല അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. നൂറുകോടി ബഡ്ജറ്റിലൊരുക്കുന്ന സിനിമയില്‍ സുനില്‍ ഷെട്ടിക്കും അര്‍ജുനും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് നല്‍കിയിട്ടുള്ളതെന്ന് സംവിധായകന്‍ പറയുന്നു.

കാലാപാനിക്ക് ശേഷം പ്രഭുവും മോഹന്‍ലാലും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. 22 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നത്. കാലാപാനിയൊരുക്കിയതും പ്രിയദര്‍ശനായിരുന്നു. സിനിമയുടെ കൂടുതല്‍ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. മധു, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











