ലൂസിഫറിന്റെ ലോഞ്ചില്‍ മരക്കാറിലെ ആ സര്‍പ്രൈസും? മോഹന്‍ലാലും പൃഥ്വിരാജും ഒരുമ്പെട്ടിറങ്ങുകയാണ്!

Recommended Video

ലൂസിഫറിന്റെ ലോഞ്ചില്‍ മരക്കാറിലെ ആ സര്‍പ്രൈസും? | filmibeat Malayalam

മലയാള സിനിമയുടെ എവര്‍ഗ്രീന്‍ താരമായ മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. മികച്ച അഭിനേതാവണെന്ന് ഇതിനോടകം തന്നെ തെളിയിച്ച പൃഥ്വിരാജ് സംവിധാനത്തിലേക്കും കൂടി ചുവട് വെക്കുകയാണെന്നറിഞ്ഞതിന്റെ ത്രില്ലിലാണ് സിനിമാപ്രേമികള്‍. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമായ ലൂസിഫര്‍ ജൂലൈ പകുതിയോട് കൂടി ആരംഭിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂലൈ 18 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

lucifer

രഞ്ജിത്ത് ചിത്രമായ ഡ്രാമ, കെവി ആനന്ദ് സൂര്യ ചിത്രം, ബിഗ് ബോസ് ഇവയൊക്കെയായി മോഹന്‍ലാല്‍ ആകെ തിരക്കിലാണ്. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയാലുടന്‍ അദ്ദേഹം ലൂസിഫറില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്റെ വില്ലനായി വിവേക് ഒബ്‌റോയി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും നെഗറ്റീവ് വേഷത്തിലാണേ്രത എത്തുന്നത്. റോഷ്‌നി ദിനകര്‍ സിനിമയായ മൈ സ്‌റ്റോറി, അഞ്ജലി മേനോന്‍ ചിത്രമായ കൂടെയുമാണ് ഇനി തിയേറ്ററുകളിലേക്കെത്താനുള്ളത്. ലൂസിഫറിന്റെ ലോഞ്ചില്‍ സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും കൂടി നടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ കാസ്റ്റിങ് ലിസ്റ്റും ലൂസിഫറിന്റെ ലോഞ്ചില്‍ പുറത്തുവിടുമെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. മധു, പ്രഭു, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുമെന്നുമുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മലയാള സിനിമയെ സംബന്ധിച്ച് സുപ്രധാനമായ ദിനമാണ് ഇനി കടന്നുവരാന്‍ പോവുന്നതെന്ന് എന്തായാലും ഉറപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X