വിഷ്വല്‍ ട്രീറ്റായിരിക്കും, ലാലേട്ടന്റെ ഉറപ്പ്; മരക്കാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രതീക്ഷയും വാഗ്ദാനവും നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്‍ക്കുന്ന മരക്കാറെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ന്യൂ ഇയര്‍ സമ്മാനം തന്നെയാണ് ഈ പോസ്റ്റര്‍

അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ കൈപ്പടയോടുകൂടിയ പുതുവത്സരാശംസയും സിനിമയെ കുറിച്ചുള്ള വാഗ്ദാനവും പോസ്റ്ററിന്റെ ഒരുഭാഗത്തുണ്ട്. 2020 ലെ നിങ്ങള്‍ക്കുള്ള ദൃശ്യവിരുന്നായിരിക്കും ചിത്രം എന്ന ഉറപ്പ് മോഹന്‍ലാല്‍ തരുന്നു. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണിതെന്നും ലാല്‍ പറയുന്നുണ്ട്.

marakkarfirstlook


പ്രിയദര്‍ശനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ലാലും പ്രിയനും ഒന്നിയ്ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ലാലിനൊപ്പം സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, സുഹാസിനി, ഫാസില്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്ത്രതിലെ കഥാപാത്രങ്ങളായി എത്തുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X