ഒടിയനും ലൂസിഫറിനും പിന്നാലെ മരക്കാറും! ഹൈദരാബാദില്‍ ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റുകള്‍!
ഒടിയന്‍,ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ലാലേട്ടന്‍ ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് കുഞ്ഞാലി മരക്കാര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രീകരണം ആരംഭിക്കാനിരിക്കെ സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രം വൈറലായിരിക്കുകയാണ്.

എറ്റവും ചെലവേറിയ ചിത്രം
മലയാളത്തില്‍ ഒരുങ്ങുന്നവയില്‍ എറ്റവും ചെലവേറിയ ചിത്രമാണ് മരക്കാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നൂറ് കോടി ബഡ്ജറ്റിട്ടാണ് ചിത്രമൊരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂതിരിപ്പടയില്‍ നിന്നും തീരദേശത്തെ സംരക്ഷിച്ച കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

വമ്പന്‍ താരനിര
വമ്പന്‍ താരതിരയായിരിക്കും പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായി എത്തുക. നടന്‍ മധുവാണ് ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി എത്തുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭു, നാഗാര്ജുന,സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാവുക. കീര്‍ത്തി സുരേഷ് ,മഞ്ജു വാര്യര്‍,കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുക.

ലൊക്കേഷന്‍ ചിത്രം
ചിത്രത്തിന്റെതായി പുറത്തിറങ്ങിയൊരു ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹൈദരാബാദില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്ന സെറ്റിന്റെ ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് കപ്പലിന്റെ സെറ്റുകളാണ് ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സാബു സിറിളാണ് മരക്കാര്‍ അറബിക്കടലിന്റെ സിഹം ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഡിസംബര്‍ ഒന്നിനായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഡിസംബര്‍ 12ഓടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.
കാണൂ

മോഹന്‍ലാല്‍ പറഞ്ഞത്
ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പ്രിയദര്‍ശന്റെ മേക്കിങ്ങും മരക്കാറില്‍ എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച പ്രിയദര്‍ശന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും മരക്കാറെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രീകരണത്തിനു മുന്‍പും ശേഷവും വളരെയെറെ ശ്രദ്ധ ആവശ്യമുളെളാരു ചിത്രമാണ് മരക്കാറെന്ന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications