ലൂസിഫറിന് പിന്നാലെ മരക്കാറും! ലാലേട്ടന്‍ ഈ വര്‍ഷം മിന്നിക്കും! ഷൂട്ടിംഗിന് ഹൈദരാബാദില്‍ പാക്കപ്പ്
മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നിരവധി സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറാണ് ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാര്‍ച്ച് അവസാന വാരം സിനിമ റിലീസ് ചെയ്യുന്നു. ലൂസിഫറിന് പിന്നാലെയാണ് ലാലേട്ടന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുക.
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചരിത്ര സിനിമ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു. സിനിമയുടെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിച്ചിരുന്നു. ആരാധകരും സിനിമാ പ്രേമികളും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നൂ കൂടിയാണ് മരക്കാര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് സൂപ്പര്‍താരം എത്തുന്നത്. നൂറ് കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലെ എറ്റവും വലിയ പ്രോജക്ട് ആയിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്.

വമ്പന്‍ താരനിര
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഹൈദരാബാദിലെ ഷൂട്ടിംഗിന് പാക്കപ്പ്
സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിംഗ് കഴിഞ്ഞതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. മൂന്ന് മാസത്തിലധികം നീണ്ട ഷെഡ്യൂളിനൊടുവിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 110 ദിവസം കൊണ്ട് സിനിമയുടെ ഷൂട്ടിംഗ് അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി. ഇനി ഒരാഴ്ചയില്‍ താഴെ മാത്രമുളള കോവളത്തെ ഷെഡ്യൂള്‍ മാത്രമാണ് ബാക്കിയുളളത്. ഇതിനു ശേഷമായിരിക്കും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക.

ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം
ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെ കൂറ്റന്‍ സെറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വന്‍തോതിലുളള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമായ ചിത്രമാണിതെന്നും ഇവയേറെയും വിദേശത്താണ് ചെയ്യുകയെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. 2020 വിഷു റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാബു സിറിളിന്റെ സെറ്റുകള്‍
ഇളയരാജ,എംജി ശീകുമാര്‍,രാജേഷ് മുരുകേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശീര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചൈന ബ്രിട്ടണ്‍ രാജ്യങ്ങളിലെ തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയിരുന്നത്. വലിയ കപ്പലുകള്‍ അടക്കം മരക്കാറിന്റെ ഷൂട്ടിംഗിനായി കലാസംവിധായകന്‍ ഒരുക്കിയിരുന്നു. അതുകൊണ്ടു തന്നെ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications