മോഹന്‍ലാലോ പ്രണവോ? മമ്മാലിയായിട്ടെത്തിയ താരപുത്രന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!

മലയാളത്തില്‍ ഇതുവരെ കാണാത്തത് പോലൊരു വമ്പന്‍ സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് അവസാന ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തും. റിലീസിന് മുന്നോടിയായി ഓരോ ദിവസവും സര്‍പ്രൈസുകളാണ് ചിത്രത്തില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് മരക്കാരായി അഭിനയിക്കുന്നത്. മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രണവും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മാലി അഥവ കുഞ്ഞാലി മരക്കാർ നാലാമന്‍ ആയിട്ടാണ് പ്രണവ് എത്തുന്നത്.

pranav

ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു സംഘട്ടന രംഗത്ത് നിന്നുള്ള പ്രണവിന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ വെല്ലുന്ന പ്രകടനമായിരിക്കുമോ ഇതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. 100 കോടിയോളം രൂപയായിരുന്നു സിനിമയുടെ ബജറ്റ്.

മാര്‍ച്ച് 26 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ആഗോളതലത്തില്‍ 5000 ഓളം തിയറ്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, പ്രഭു, ഫാസില്‍, നെടുമുടി വേണു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, തുടങ്ങി വമ്പന്‍ താരങ്ങളാണ് സിനിമയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X