മോഹന്‍ലാലും മകനും ഒന്നിച്ചെത്തുന്ന ബ്രഹ്മാണ്ഡ സിനിമ! ആകാംഷകള്‍ക്ക് ഉത്തരവുമായി ട്രെയിലര്‍ ഇന്നെത്തും
മലയാള സിനിമാലോകം കാത്തിരുന്ന വമ്പന്‍ സിനിമയായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 26 ന് ആഗോളതലത്തില്‍ ഒന്നിച്ചാണ് മരക്കാര്‍ എത്തുന്നത്. അതിന് മുന്നോടിയായി സിനിമയില്‍ നിന്നും സര്‍പ്രൈസായി പല ട്രെയിലറും ടീസറുകളുമെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം വിവിധ ഭാഷകളിലായി ട്രെയിലര്‍
റിലീസ് ചെയ്യും.
മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ അക്ഷയ് കുമാറും തമിഴില്‍ സൂര്യയും കന്നഡയില്‍ യഷും തെലുങ്കില്‍ ചിരഞ്ജീവിയും രാംചരണുമാണ് ട്രെയിലര്‍
ഒന്നിച്ച് റിലീസ് ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള ഏകദേശ ധാരണ ഈ ട്രെയിലറിന്റെ വരവോട് കൂടി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഇത് കാത്തിരിക്കുന്നതും.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ കഥയുമായിട്ടെത്തുന്ന ചിത്രത്തില്‍ മരക്കാരുടെ ചെറുപ്പക്കാലമാണ് പ്രണവ് അവതരിപ്പിക്കുക. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വന്നത് അതിവേഗമാണ് തരംഗമായി മാറിയത്.
നൂറ് കോടി രൂപയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചരിത്രത്തെ പൂര്‍ണമായി ആശ്രയിക്കാതെ എന്റര്‍ടെയിന്‍മെന്റ് കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.


Click it and Unblock the Notifications