ഒടിയനെ പോലെ മരക്കാറും മിന്നിക്കും! വിഎഫ്എക്‌സ് ചെയ്യുന്നത് ഓസ്‌കാര്‍ ജേതാക്കള്‍! റിലീസ് ഉടന്‍
Recommended Video

ഒടിയനു ശേഷം മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത വര്‍ഷം പകുതിയോടെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒപ്പത്തിനു ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒറ്റഷെഡ്യൂളുകളിലായിട്ടാണ് സിനിമ പൂര്‍ത്തിയാക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. മലയാളത്തില്‍ ഒരുങ്ങുന്നവയില്‍ എറ്റവും ചെലവേറിയ ചിത്രമായിരിക്കും മരക്കാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, നൂറ് കോടി ബഡ്ജറ്റിട്ടാണ് സിനിമ ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. സാമൂതിരിപ്പടയില്‍ നിന്നും തീരദേശത്തെ സംരക്ഷിച്ച കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ്
സിനിമയുടെ ഷൂട്ടിംദ് ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. 2020ലായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. വലിയ രീതിയിലുളള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളായിരിക്കും ചിത്രത്തിന് വേണ്ടി വരികയെന്നും അറിയുന്നു.

വിഎഫ്എക്‌സ് ചെയ്യുന്നത് ഓസ്കര്‍ ജേതാക്കള്‍
മരക്കാറിനു വേണ്ടി വിഎഫ്എക്‌സ് ചെയ്യുന്നവരെ ക്കുറിച്ച് അടുത്തിടെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ക്കര്‍ അവാര്‍ഡ് ജേതാക്കളായിരിക്കും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ലോസ് ആഞ്ചലസ് കേന്ദ്രമാക്കിയുളള അനിബ്രെയ്ന്‍ വിഎഫ്എക്‌സ് ആന്‍ഡ് ക്രിയേറ്റീവ് സ്റ്റുഡിയോ ആയിരിക്കും മരക്കാറിനു പിന്നില്‍ പ്രവര്‍ത്തിക്കുക.ഈ കമ്പനി ബ്ലേഡ് റണ്ണര്‍ 2049 എന്ന ചിത്രത്തിലൂടെ ഓസ്കര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചരിത്ര കഥാപാത്രമായുളള മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. ബാഹുബലി പോലെ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും മരക്കാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ ദൃശ്യാനുഭവം തന്നെയായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയായിരിക്കും പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായി എത്തുക. നടന്‍ മധുവാണ് ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി എത്തുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭു, നാഗാര്ജുന,സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാവുക. കീര്‍ത്തി സുരേഷ് ,മഞ്ജു വാര്യര്‍,കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുക.


Click it and Unblock the Notifications