മരക്കാറിന്‍റെ വരവ് ബ്രഹ്മാണ്ഡം തന്നെ! ആ രംഗങ്ങള്‍ കണ്ടപ്പോള്‍ രോമാഞ്ചം! ആവേശത്തോടെ ആരാധകര്‍!

Recommended Video

റിലീസിന് മുന്‍പേ അങ്കം ജയിച്ച് മരക്കാര്‍, ഇത് ലാലേട്ടന്‍ മാജിക്

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമാണ് കഴിഞ്ഞ ദിവസം നടന്നത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന് പേരിട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും ചടങ്ങിനിടയില്‍ പുറത്തുവിട്ടിരുന്നു. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തിയാല്‍ എങ്ങനെയാവുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍.

പ്രണവ് മോഹന്‍ലാല്‍, സുചിത്ര, വിസ്മയ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍, മല്ലിക സുകുമാരന്‍, ഫാസില്‍ ,മഞ്ജു വാര്യര്‍, സാനിയ തുടങ്ങി വന്‍താരനിരയാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ലൂസിഫറിന്റെ വിജയാഘോഷത്തിനിടയില്‍ വെച്ചായിരുന്നു കുഞ്ഞാലി മരക്കാറിലെ ഏതാനും രംഗങ്ങളും സ്‌ക്രീനില്‍ കാണിച്ചത്. താരങ്ങളെല്ലാം സ്‌ക്രീനില്‍ മിന്നിമറഞ്ഞപ്പോള്‍ സദസ്സും ആര്‍പ്പുവിളിയിലായിരുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യമാമാങ്കവുമായാണ് മരക്കാര്‍ പുറത്തുവരുന്നതെന്നുള്ള സ്ഥിരീകരണമാണ് ഇചിലൂടെ ലഭിച്ചതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Priyadarshan

പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ അവര്‍ക്കൊപ്പമായിരുന്നു. മരക്കാറുമായുള്ള വരവ് ബ്രഹ്മാണ്ഡം തന്നെയാണ്. ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ഇത്തരത്തിലുള്ള പ്രതീക്ഷ പങ്കുവെച്ചാണ് എത്തുന്നത്. മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ ഗ്രാഫ് ഉയര്‍ത്തുന്ന തരത്തിലുള്ള വരവ് തന്നെയായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. മരക്കാറിലെ രംഗങ്ങള്‍ കണ്ട് രോമാഞ്ചമുണ്ടായെന്നും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഇതെന്നുമായിരുന്നു തിരക്കഥാകൃത്തായ വിവേക് രഞ്ജിത്ത് കുറിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X