മറാള്‍ (ഇറാന്‍)
മറാള്‍ (ഇറാന്‍)
സംവിധാനം : മെഹ്ദി സബാഗസാദെ
തിരക്കഥ : ഡോ. ഹാദി കാരിമി
സംഗീതം : ജഹാംഗീര്‍ മിര്‍ഷേകരി
അഭിനേതാക്കള്‍ : സൊരായാ ഘുശേമി, ഹാദിസ് ഫൗളാദ്വന്ദ്, ഫാറാമര്‍സ് സെദിഘി...
ദൈവത്തിന്റെ അമൂല്യസൃഷ്ടിയില്‍ ഒരുവളെന്ന് കരുതുന്ന മുസ്ലിം യുവതിയാണ് റെസ്വാന്‍. ദൈവത്തോടുള്ള തന്റെ ഭക്തി തെളിയിക്കാന്‍ ഭര്‍ത്താവ് ഹദ്ജിയെ വീണ്ടും വിവാഹം ചെയ്യാന്‍ അവള്‍ പ്രേരിപ്പിക്കുന്നു. ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട നിര്‍ദ്ധനയായ യുവതിയെ വിവാഹം ചെയ്യാനാണ് അവള്‍ ഭര്‍ത്താവിനോടപേക്ഷിക്കുന്നത്. എന്നാല്‍ മറാള്‍ എന്ന യുവതിയെ യാദൃച്ഛികമായി റെസ്വാള്‍ തന്റെ ഭര്‍ത്താവിന് പരിചയപ്പെടുത്തുന്നു. മറാളിന്റെ സൗന്ദര്യത്തില്‍ മതിമയങ്ങിയ അയാള്‍ പ്രണയാതുരനാകുമ്പോള്‍ റെസ്വാളില്‍ അസൂയയുടെ നാമ്പുകള്‍ മൊട്ടിടുകയായി. ഇസ്ലാം മതത്തിന്റെ പശ്ചാത്തലത്തില്‍ മാനുഷിക വികാരങ്ങളെ നോക്കിക്കാണുകയാണ് മറാള്‍.
മെഹ്ദി സബാഗസാദെ
1950ല്‍ ഇറാനിലെ മാഷദില്‍ ജനിച്ചു. ദി സണ്‍സിറ്റേഴ്സ് എന്ന ഹ്രസ്വചിത്രമാണ് മെഹ്ദി ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് 12 ചിത്രങ്ങള്‍കൂടി സംവിധാനം ചെയ്തു. ന്യയോര്‍ക്ക് ഇന്‍ഡിപെന്റന്റ് ആന്റ് വീഡിയോ ഫെസ്റിവല്‍, ആംഗ്ലെസിറ്റി ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് മ്യൂസിക്ക് മാര്‍ക്കറ്റ് എന്നിവയില്‍ മികച്ച വിദേശ ചിത്രത്തിനുള്ള അവാര്‍ഡ് മറാള്‍ നേടിയിട്ടുണ്ട്.


Click it and Unblock the Notifications