'പ്ലേ ബോയി'യുടെ കവര്‍ഗേളാകാന്‍ നികിത
മറാത്തി നടിയായ നികിത ഗോഖലെ പ്ലേ ബോയ് മാഗസിനുവേണ്ടി തുണിയഴിയ്ക്കുന്നു. പുരുഷന്മാരുടെ മാഗസിനില്‍ കവര്‍ ഗേളായി എത്തുന്നതോടെ ജാതകം മാറ്റിയെഴുതപ്പെടുമെന്ന് വിശ്വസിക്കുകയാണ് ഈ ഗ്ലാമര്‍ മോഡല്‍. പരിപൂര്‍ണ നഗ്നയായി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതിലൂടെ പ്രശസ്തിയും അവസരങ്ങളും താരങ്ങളെ തേടിയെത്തുമെന്നാണ് വിശ്വാസം.
നാഗ്പൂര്‍ സ്വദേശിനിയായ നികിത മോഡല്‍ എന്ന നിലയില്‍ ഏറെ പ്രശസ്തയാണ്. പ്ലേ ബോയ് മാഗസിനുവേണ്ടിയുള്ള ഓഡിഷന്‍ റൗണ്ടില്‍ നികിത ഇതിനകം പങ്കെടുത്തു കഴിഞ്ഞു. ടോപ് ലെസ്സായി പോസ് ചെയ്ത ഫോട്ടോകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുന്നുണ്ട്.

ഇതിനു മുമ്പ് മാഗസിനുവേണ്ടി തുണിയഴിച്ചവരുടെ പേര് കേട്ടാല്‍ ഇക്കാര്യം വ്യക്തമാകും. ഷെര്‍ലിന്‍ ചോപ്ര, വീണാ മാലിക്, പൂനം പാണ്ഡെ എന്നിവരാണ് നികിതയുടെ മുമ്പെ പറന്നവര്‍. ഇതില്‍ വീണാ മാലിക് പാകിസ്താന്‍കാരിയാണ്. ഈ കണക്ക് നോക്കുകയാണെങ്കില്‍ പ്ലേ ബോയ് മാഗസിനില്‍ കവര്‍ ഗേളാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാകും നികിത.
ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഇംഗ്ലീഷ് മാഗസിനുകളില്‍ ഒന്നാണ് പ്ലേ ബോയ്. സിനിമാ താരങ്ങളുടെയും കായിക താരങ്ങളുടെയും നഗ്നത ആവോളം ആസ്വദിക്കാമെന്നതു തന്നെയാണ് മാസികയുടെ ഏറ്റവും വലിയ പ്രത്യേകത.


Click it and Unblock the Notifications











