17 കാരിയായ മകളെ കൊല്ലപ്പെടുത്തി! സിനിമ-സീരിയൽ താരം ആത്മഹത്യ ചെയ്തു...
മകളെ കൊലപ്പെടുത്തിയ ശേഷം മറാത്തി നടി പ്രദ്‌ന്യാ പാര്‍ക്കര്‍ ആത്മഹത്യ ചെയ്തു. 17 കാരിയായ മകളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് നടി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മകളെ ശ്വസമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രദ്ന്യ തുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.നടിയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് പ്രശാന്താണ് പ്രദ് ന്യയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. മകള്‍ ശ്രുതിയെ കിടക്കയില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തി. മറാത്തി ടെലിവിഷൻ രംഗത്തെ ശ്രദ്ധയായ പ്രദ്ന്യ കഴിഞ്ഞ കുറച്ചു നാളുകളായി വിഷദത്തിലായിരുന്നത്രേ. ഭർത്താവിൻരെ കടബാധ്യതയും സീരിയൽ രംഗത്ത് അവസരം കുറഞ്ഞതും താരത്തെ അലട്ടിയിരുന്നു. കൂടാതെ ഭർത്താവിന്റെ പരസ്ത്രീ ബന്ധവും താരത്തെ മാനസികമായി തളർത്തിയിരുന്നത്രേ.
ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന പ്രദ്ന്യ ചില മറാത്തി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളൊന്നും വെളിച്ചം കണ്ടിരുന്നില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്ന് കൽവ പോലീസ് സീനിയർ ഇൻസ്പെക്ടർ ശേഖർ ബാഡ്ഗെ പറഞ്ഞു. അതേസമയം നടിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിന്റെ വിശദവിവരം പോലീസ് പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications











