twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി ''മാര്‍ച്ച് രണ്ടാം വ്യാഴം''! പ്രദർശനത്തിനെത്തുന്നു

    |

    'മാര്‍ച്ച് രണ്ടാം വ്യാഴം' തീയേറ്ററുകളിലെത്തുന്നു. ആഗസ്റ്റ് 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സ്വന്തം രോഗാവസ്ഥയില്‍ കണ്ട അനുഭവങ്ങള്‍ കോര്‍ത്തിണക്കി അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രമാണിത്. കോമേഴ്‌സ്യല്‍ ഫോര്‍മാറ്റിലാണ് ജഹാംഗീര്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.

    ജഹാംഗീര്‍ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഫോര്‍ലൈന്‍ സിനിമയാണ്. മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, കിടിലം ഫിറോസ്, ശ്രീജിത്ത് രവി, പാഷാണം ഷാജി, സുനില്‍ സുഗത, നോബി, കോട്ടയം പ്രദീപ്, ഷാനവാസ് പ്രേംനസീര്‍, പി. ശ്രീകുമാര്‍, ഡോ. സതീഷ്, ഷെഫീഖ് കരീം, ഫാ: ഡേവിഡ് ചിറമേല്‍, ഡോ: ഇക്ബാല്‍, റിയാസ് മറിമായം, ചിപ്പി ദേവസ്യ, അക്ഷര കിഷോര്‍, സീമാ ജി. നായര്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ടി.ടി. ഉഷ എന്നിവങ്ങനെ മലയാള സിനിമയിലെ മുൻനിര താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    ജഹാംഗീർ

    ഇരുവൃക്കകളും മാറ്റിവെയ്‌ക്കേണ്ടി വന്ന ജഹാംഗീര്‍ ഉമ്മര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'മാര്‍ച്ച് രണ്ടാം വ്യാഴം' തീയേറ്ററുകളിലെത്തുന്നു. ആഗസ്റ്റ് 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സ്വന്തം രോഗാവസ്ഥയില്‍ കണ്ട അനുഭവങ്ങള്‍ കോര്‍ത്തിണക്കി അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രമാണിത്. കോമേഴ്‌സ്യല്‍ ഫോര്‍മാറ്റിലാണ് ജഹാംഗീര്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.

    ജഹാംഗീര്‍ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഫോര്‍ലൈന്‍ സിനിമയാണ്. മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, കിടിലം ഫിറോസ്, ശ്രീജിത്ത് രവി, പാഷാണം ഷാജി, സുനില്‍ സുഗത, നോബി, കോട്ടയം പ്രദീപ്, ഷാനവാസ് പ്രേംനസീര്‍, പി. ശ്രീകുമാര്‍, ഡോ. സതീഷ്, ഷെഫീഖ് കരീം, ഫാ: ഡേവിഡ് ചിറമേല്‍, ഡോ: ഇക്ബാല്‍, റിയാസ് മറിമായം, ചിപ്പി ദേവസ്യ, അക്ഷര കിഷോര്‍, സീമാ ജി. നായര്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ടി.ടി. ഉഷ എന്നിവങ്ങനെ മലയാള സിനിമയിലെ മുൻനിര താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള, എഡിറ്റിംഗ് - പീറ്റര്‍ സാജന്‍, പ്രൊ: കണ്‍ട്രോളര്‍ - അജയഘോഷ് പരവൂര്‍, ഗാനരചന - കാനേഷ് പുനൂര്‍, ഡോ: സുനില്‍ എസ്. പരിയാരം, രാധാമണി പരമേശ്വരന്‍, പൂവ്വച്ചല്‍ ഹുസൈന്‍, സംഗീതം - അന്‍വര്‍ഖാന്‍ താരിഖ്, ആലാപനം - പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, റിമിടോമി, മഞ്ജരി, നജീം അര്‍ഷാദ്, ജ്യോത്സന, പശ്ചാത്തല സംഗീതം - ബിജിപാല്‍, പിആര്‍ഓ-എ.എസ്. ദിനേശ്, അജയ് തുണ്ടത്തില്‍.

    Read more about: movie
    English summary
    march radaam vyazham movie released soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X