ലൈഫില്‍ കുറച്ചൊക്കെ സാഡ് ആവണ്ടേ മോനൂസേ! ബ്രേക്കപ്പിനെക്കുറിച്ച് മറീന മൈക്കിള്‍
നായികയായും സഹനടിയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മറീന മൈക്കിള്‍. മോഡലിംഗ് രംഗത്തുനിന്നുമാണ് നടി സിനിമയിലേക്ക് എത്തിയത്. ലോക് ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെ പോലെ മറീനയും വീട്ടില്‍ തന്നെയാണ്. കോഴിക്കോട്ടുളള വീട്ടില്‍ കുടുംബത്തോടൊപ്പമാണ് മറീനയുളളത്. അടുത്തിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് മറീന മൈക്കിള്‍ ആരാധകരുമായി സംസാരിച്ചത്. ബ്രേക്കപ്പിനെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും മറീന പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: എല്ലാവരുടെയും ജീവിതത്തില്‍ ബ്രേക്കപ്പ് ഉണ്ടാകും. ബ്രേക്ക് അപ്പ് വേണം. എങ്കിലേ ജീവിതത്തില്‍ നാം എന്തെങ്കിലും പഠിക്കൂ.
പെട്ടെന്ന് തന്നെ ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ഇല്ലല്ലോ, ലൈഫില്‍ കുറച്ചൊക്കെ സാഡ് ആവണ്ടേ മോനൂസേ. നടി ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിവാഹത്തെക്കുറിച്ചും ലൈവില്‍ മറീന മൈക്കിള്‍ സംസാരിച്ചു. വിവാഹത്തെക്കുറിച്ച് ഉടന്‍ ആലോചിക്കുന്നില്ലെന്നാണ് നടി പറയുന്നത്.
ഭാവി ജീവിത പങ്കാളിയെക്കുറിച്ച് തനിക്ക് പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഇല്ല. ആളുകള്‍ എപ്പോഴും മാറികൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയുളള ഒരാള്‍ വേണം പങ്കാളിയായി എന്നൊന്നും പറയാന്‍ സാധിക്കില്ല. മനുഷ്യരുടെ സ്വഭാവം സീസണ്‍ പോലും മാറും. പത്ത് വര്‍ഷം മുന്‍പുളള ആളായിരിക്കില്ല ഇപ്പോള്‍ ഞാന്‍. മറീന മൈക്കിള്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് മറീന മൈക്കിള്‍. ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം വായൈ മൂടി പേസവും എന്ന സിനിമയിലൂടെയാണ് മറീന മൈക്കിള്‍ തുടങ്ങിയത്. തുടര്‍ന്ന് മലയാളത്തില്‍ പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ എബി എന്ന ചിത്രത്തില്‍ നായികയായിട്ടാണ് മറീന അഭിനയിച്ചത്. കൂടാതെ ഹാപ്പി വെഡ്ഡിങ്, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളും മറീന മൈക്കിളിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications