Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി സ്നേഹയും ശ്രീകുമാറും വിവാഹിതരായി! ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു
ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് വീണ്ടുമൊരു താരവിവാഹം കൂടി കേരളത്തില്‍ നടന്നിരിക്കുകയാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറുമാണ് ഇന്ന് രാവിലെ വിവാഹിതാരയത്. മാസങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ തന്നെയാണ് ആരാധകരോടായി പറഞ്ഞത്.
സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാറുമായി വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം സ്നേഹ വെളിപ്പെടുത്തിയത്. വിവാഹം തൃപ്പൂണിത്തറയില്‍ വെച്ചായിരിക്കുമെന്നുമെല്ലാം നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീകുമാറിന്റെയും സ്നേഹയുടെയും വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇന്ന് രാവിലെ തൃപ്പുണിത്തറയിലെ പൂര്‍ണത്രെയീശ അമ്പലത്തില്‍ നിന്നും ലളിതമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഓറഞ്ചും മെറൂണും കൂടി കലര്‍ന്ന സിംപിള്‍ സാരിയായിരുന്നു സ്നേഹ ധരിച്ചത്. നിറയെ മുല്ല പൂവുകളും ചൂടിയായിരുന്നു നടി എത്തിയത്.

സാരിയ്ക്ക് പ്രൗഡി കൂട്ടുന്ന തരം രണ്ട് നെക്ലേസുകളെ അണിഞ്ഞിരുന്നുള്ളു. മുണ്ടും ഷര്‍ട്ടുമായിരുന്നു ശ്രീകുമാറിന്റെ വേഷം. കടും നീല നിറത്തിലുള്ള സാരിയായിരുന്നു ശ്രീകുമാര്‍ വധുവിന് പുടവയായി നല്‍കിയത്. ഇരുവരുടെയും വിവാഹത്തിന്റെയും വിവാഹശേഷമുള്ളതുമായ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നത്. നിമിഷനേരം കൊണ്ടിത് വൈറലാവുകയും ചെയ്തു. താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി എന്ന കഥാപാത്രമായി സ്നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍ ലോലിതന് എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്. ഇതോടെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.
മാമാങ്കത്തിന് വെറൈറ്റി ആശംസയുമായി പിഷാരടി!ചാവേര്‍ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവുമുള്ള മമ്മൂക്ക

ഓട്ടന്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വര്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ് നായകനായി അഭിനയിച്ച മെമ്മറീസ് എന്ന സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് ശ്രീകുമാര്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നീട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരങ്ങള്‍.
നടി ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നു? വിവാഹം വിദേശത്തല്ല, കാശ്മീരിലാണെന്ന് റിപ്പോര്‍ട്ടുകള്‍