ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണം! സര്‍ക്കാരിന് കാശില്ലാത്തത് കൊണ്ടാണോന്ന് സ്നേഹ

മുന്‍പ് സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് വിതരണം ചെയ്തത് വലിയ വിവാദമായിരുന്നു. മികച്ച സീരിയലുകളുടെ അഭാവത്തെ തുടര്‍ന്ന് സീരിയലുകളൊന്നും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നാണ് അന്ന് വിശദീകരണമായി പറഞ്ഞത്. എന്നാലിപ്പോള്‍ വീണ്ടും ടെലിവിഷന്‍ പുരസ്‌കാരത്തെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന് വരികയാണ്.

ഇത്തവണ മികച്ച ഹാസ്യ പരമ്പര വിഭാഗം ഇല്ലെന്നുള്ളതാണ്. കേരളത്തില്‍ നിരവധി കോമഡി പരമ്പരകള്‍ ഉള്ളപ്പോഴാണ് ഇങ്ങനൊരു വിശദീകരണം നല്‍കപ്പെട്ടതെന്ന് പറയുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. സര്‍ക്കാരിന് കാശ് കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാര്‍ഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി ചോദിക്കുന്നു.

sneha-sreekumar

'സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യപിച്ചു. അതില്‍ നിലവാരമുള്ള തമാശ കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്.

നല്ല സീരിയല്‍ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും. സത്യത്തില്‍ സര്‍ക്കാരിന് പൈസയ്ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാര്‍ഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നത്? നിലവില്‍ ഉള്ള കാറ്റഗറിയില്‍ അല്ലെ ഈ പ്രോഗ്രാമുകള്‍ അയക്കാന്‍ പറ്റുള്ളൂ? അപ്പോള്‍ അവയെ പരിഗണിക്കണ്ടേ?

മാറിമായത്തിന് അവാര്‍ഡിന് അയച്ച എപ്പിസോഡുകള്‍ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു. ഇതിനു മുന്നേ പല വര്‍ഷങ്ങളില്‍ മാറിമായത്തിന് അവാര്‍ഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മാറിമായത്തിന് തന്നില്ലെങ്കിലും അര്‍ഹതയുള്ള മുകളില്‍ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു.

പിന്നെ പുറത്തു വന്ന റിസള്‍ട്ടില്‍ ഫിക്ഷന്‍ എന്ന വിഭാഗത്തില്‍ റിയാലിറ്റി ഷോ ഫോര്‍മാറ്റില്‍ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാര്‍ഡ് വന്നത്. ഫിക്ഷന്‍ ആവണമെന്ന നിര്‍ബന്ധം അപ്പോള്‍ ഈ ഫിക്ഷന്‍ വിഭാഗത്തിന് ഇല്ലെ? ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പരിപാടികള്‍ വേറെ ഉള്ളപ്പോള്‍ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്?

ഏതെങ്കിലും പ്രൈവറ്റ് അവാര്‍ഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സര്‍ക്കാര്‍ അവാര്‍ഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ട്.പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോള്‍ അടുത്ത തവണ എന്‍ട്രികള്‍ കുറയുമല്ലോ.

കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോള്‍ നല്ലൊരു വിഭാഗം ഇത്തവണ അവാര്‍ഡിന് അയച്ചില്ല. എന്‍ട്രി വരുന്നതില്‍ നിന്നും നല്ലത് കണ്ടുപിടിക്കാന്‍ അല്ലെ ജൂറി? എന്തായാലും മലയാളത്തില്‍ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്, നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കു ഇതില്‍ കമന്റ് ചെയ്യാം...' എന്നും പറഞ്ഞാണ് സ്‌നേഹ കുറിപ്പ് അവസാനിപ്പിക്കുന്നത്.

sneha-sreekumar

അതേ സമയം സ്നേഹയെ പിന്തുണയച്ചും വിമർശിച്ചുമുള്ള കമൻ്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സര്‍ക്കാരിന്റെ അംഗീകാരം എന്തിനാണ്. ജനങ്ങളുടെ അംഗീകാരം പോരെ? ഞങ്ങള്‍ക്ക് മറിമായം പോലുള്ള പരിപാടികള്‍ ഇഷ്ടമാണ്. ആക്ഷേപ ഹാസ്യത്തിലൂടെ മറിമായം ഒരോ കാര്യങ്ങള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ഇനി ആ തെറ്റ് വരുത്താതെ മുന്നോട്ടു പോവുകയും മറിമായം ടീമിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പുരസ്‌കാരം തരികയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

ഇതിനെ വിലയിരുത്താന്‍ ഇരിക്കുന്ന ആ മഹാന്മാരെ ഒന്ന് കണ്ടാല്‍ കൊള്ളാം. അല്ലയോ മഹാത്മാക്കളെ ഈ ടെലിവിഷന്‍ അവാര്‍ഡ് പ്രഹസനം ഒന്ന് നിര്‍ത്തികൂടെ. ...നിലവാരം ഇല്ല എന്ന് പറയാനായി എന്തിനാ ഒരു കമ്മിറ്റി

ആക്ഷേപ ഹാസ്യങ്ങള്‍ സര്‍ക്കാരിന്റെ നെഞ്ചത്തോട്ട് ആവുമ്പോള്‍ അവരിങ്ങനെ ചെയ്യൂ. അത്ഭുതപ്പെടാനൊന്നും ഇല്ല. ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നേ തന്ന് കഴിഞ്ഞു. നിങ്ങളുടെ മറിമായം പ്രോഗ്രാം വളരെ നല്ലതാണ്. മറ്റ് എല്ലാ പരമ്പരകളും നിലവാര തകര്‍ച്ചയിലേക്ക്. മിനിമം ക്വാളിറ്റിയില്‍ സീരിയലുകള്‍ സംരക്ഷണം ചെയ്തിരുന്ന ഏഷ്യാനെറ്റില്‍ പോലും ഇപ്പോള്‍ നിലവാരം കുറഞ്ഞ വളരെ തരം താഴുന്ന സീരിയലുകളാണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

സമൂഹത്തില്‍ ഒരുതരത്തിലും സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലാത്ത കണ്ടന്റുകളാണ് അവര്‍ എല്ലാ ദിവസവും ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത്. മഴവില്‍ മനോരമയില്‍ ഷഫ്‌ന അഭിനയിക്കുന്ന സീരിയലില്‍, സമൂഹത്തിലെ കുഞ്ഞു കുട്ടികള്‍ ഒരുതരത്തിലും കാണാന്‍ പാടില്ലാത്ത കണ്ടന്റ് ആണ് കാണിക്കുന്നത്. തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് മലയാള സീരിയലുകളില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X