സിനിമാക്കാരുളള കൊച്ചിയിലെ വീട്, മക്കളെ കുറിച്ച് മനസുതുറന്ന് മറിമായത്തിലെ സുമേഷേട്ടന്‍
മറിമായം ആക്ഷേപ ഹാസ്യ പരമ്പരയിലൂടെ വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിക്കുന്ന താരമാണ് വിപി ഖാലിദ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒമ്പത് വര്‍ഷമായി പരമ്പരയുടെ ഭാഗമാണ് നടന്‍. ഒരു ചെറിയ വേഷം ചെയ്തായിരുന്നു മറിമായത്തില്‍ അദ്ദേഹം തുടങ്ങിയത്. അത് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മറിമായം അണിയറ പ്രവര്‍ത്തകര് സ്ഥിരമായി വിപി ഖാലിദിനെ വിളിക്കുകയായിരുന്നു. അദ്ദേഹത്തിന്‌റെ മക്കളായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരെല്ലാം ഇപ്പോള്‍ അറിയപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരാണ്.

ഛായാഗ്രാഹകരായിട്ടാണ് ഷൈജുവും ജിംഷിയും ശ്രദ്ധേയരായത്. അനുരാഗ കരിക്കിന്‍ വെളളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായി ഖാലിദ് റഹ്മാനും ശ്രദ്ധിക്കപ്പെട്ടു. അതേസമയം മക്കളോട് താന്‍ അവസരമൊന്നും ചോദിക്കാറില്ലെന്ന് വിപി ഖാലിദ് പറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ കുടുംബത്തെ കുറിച്ച് സംസാരിച്ചത്. മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല, അവര്‍ വിളിച്ചാല്‍ പോയി ചെയ്യും.
സെറ്റില്‍ ഞാന്‍ അവരുടെ ബാപ്പ അല്ല. അവിടെ ഞാന്‍ ആര്‍ട്ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. എനിക്ക് എന്റെ ജോലി. അത്രമാത്രം. സത്യത്തില്‍ കൊച്ചിയില്‍ ഇത്രയും സിനിമാക്കാരുളള വീട് വേറെയുണ്ടോ എന്നത് സംശയമാണ്. അതില്‍ എനിക്കഭിമാനമുണ്ട്. സന്തോഷമുണ്ട്. അഭിമുഖത്തില്‍ വിപി ഖാലിദ് പറഞ്ഞു.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











