നന്നായി ചെയ്താല്‍ കട്ട് ചെയ്യും! അവരുടെ പെരുമാറ്റവും മോശമായിരുന്നു! ദുരനുഭവത്തെക്കുറിച്ച് നടി!
സിനിമാമേഖലയിലെ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. മീ ടൂവും കാസ്റ്റിങ് കൗച്ച് പോലുള്ള തുറന്നുപറച്ചിലുകള്‍ പുറത്തുവന്നതോടെയാണ് പല വിഗ്രഹങ്ങളും തകര്‍ന്നടിഞ്ഞത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയാണ് പലരും എത്തുന്നത്. മോഡിലിംഗിലും സിനിമയിലുമൊക്കെയായി സജീവമായ മെറീന മൈക്കിളാണ് ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിട്ടുള്ളത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
സിനിമയുടെ പേര് കേട്ടപ്പോള്‍ത്തന്നെ തനിക്ക് നെഗറ്റീവ് ഫീല്‍ ചെയ്തിരുന്നുവെന്നും ആ ധാരണ ശരിയാക്കുന്ന കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സിനിമ വിജയിക്കരുതെന്ന തരത്തിലുള്ള നിലപാടാണ് നിര്‍മ്മാതാവിന്റേതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മെറീന പറയുന്നു സിനിമയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടും വഴക്കുണ്ടായിരുന്നു. മെറീനയുടെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. ചിത്രങ്ങള്‍ക്ക് കടപ്പാട്: മെറീന മൈക്കിള്‍ ഫേസ്ബുക്ക് പേജ്

വട്ടമേശ സമ്മേളനമെന്ന സിനിമയ്ക്കിടയില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് മെറീന മൈക്കിള്‍ എത്തിയിട്ടുള്ളത്. ഇത്തരത്തിലൊരു പേര് സിനിമയ്ക്ക് നല്‍കുമോയെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നു. എത്ര മോശമായിട്ട് അഭിനയിക്കാനാവുമോ അത്രയും മോശമായി അഭിനയിച്ചോളൂ എന്നായിരുന്നു സിനിമ തുടങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞത്. ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു മനസ്സില്‍ തോന്നിയത്.

അഞ്ചിലധികം പേരുണ്ടായിരുന്നു, എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു താന്‍. വലിയ പ്രൊഡക്ഷന്‍ ആണല്ലോ ഇതെന്നും ബെന്‍ ഒക്കെ ചെയ്ത വിപിൻ ആറ്റ്ലിയുടെ സിനിമയാണല്ലോ എന്നൊക്കെ കരുതിയാണ് സിനിമ സ്വീകരിച്ചത്. മുംബൈയില്‍ നിന്നാണ് നിര്‍മ്മാതാവ് എന്നായിരുന്നു അവര്‍ പറഞ്ഞത്. സെറ്റിലേക്ക് ചെന്നപ്പോള്‍ അവിടെ എല്ലാം ആര്‍ഭാടമായിരുന്നു. കുറേ ആര്‍ടിസ്റ്റുകളും കാരവാനുമൊക്കെയുണ്ടായിരുന്നു. നല്ലതൊന്നും നമുക്കാവശ്യമില്ല എന്ന തരത്തിലായിരുന്നു അവരുടെ നിലപാട്. നന്നായി എന്തെങ്കിലും ചെയ്താല്‍ അത് കട്ട് ചെയ്യും. മോശമായി ചെയ്യാനായി നിര്‍ബന്ധിക്കുകയായിരുന്നു.

തോക്കൊക്കെ ഉണ്ടായിരുന്നു അവരുടെ കൈയ്യില്‍. അവരുടെ നിര്‍ബന്ധത്തില്‍ അത് ചെയ്യിപ്പിക്കുകയായിരുന്നു അവര്‍.വല്ലാതെ പേടിച്ച് പോയ സന്ദര്‍ഭം കൂടിയായിരുന്നു അത്. മോശം അഭിനേത്രിയായി അറിയപ്പെടാന്‍ തനിക്ക് താല്‍പര്യമില്ല. വിപിൻ ആറ്റ്ലി ആദ്യം കാണാൻ വന്നപ്പോൾ നൊമ്പര നിമിഷങ്ങൾ എന്ന പേരായിരുന്നു പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവുമായുള്ള വഴക്കിന് ശേഷം സിനിമയുടെ പേര് പ്ര്‍ര്‍ എന്നാക്കുകയായിരുന്നു.

തന്‍റെ സിനിമയെക്കുറിച്ചോ താന്‍ അഭിനയിച്ച സീനുകളെക്കുറിച്ചോ ഒക്കെ ചോദിക്കുമ്പോൾ എങ്ങനെയാണ് ഈ പേര് പറയുകയെന്നും മെറീന ചോദിക്കുന്നു. തന്‍റെ കുടുംബത്തയും സുഹൃത്തുക്കളെയുമൊക്കെ ഇനി എങ്ങനെ അഭിമുഖീകരിക്കും, ഇപ്പോള്‍ തന്നെ ഇതേക്കുറിച്ച് പറഞ്ഞ് കളിയാക്കാനായി ചിലര്‍ തന്നെ വിളിക്കാറുണ്ടെന്നും താരം പറയുന്നു.

സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നവരെ തന്‍റെ അവസ്ഥ വളരെ മോശമാണ്. ഇതാദ്യമായാണ് ഇത്രയും കാശ് ചിലവാക്കി സിനിമ നിര്‍മ്മിച്ചതിന് ശേഷം അത് ഓടരുത് എന്നാഗ്രഹിക്കുന്ന നിര്‍മ്മാതാവിനെ ആദ്യം കാണുകയാണ്. വട്ടമേശ സമ്മേളനം എന്ന പേര് കേട്ടപ്പോള്‍ ഇത് ഇറങ്ങില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്. ഏറ്റവും മോശപ്പെട്ടത് എന്ന തരത്തിലാണ് ഇവര്‍ ഇത് മാര്‍ക്കറ്റ് ചെയ്യുന്നത്. ആന്തോളജി ചിത്രമായ വട്ടമേശ സമ്മേളനം ഒക്ടോബര്‍ 25നാണ്തിയേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications