കാവ്യാ മാധവന്‍ വിവാഹത്തിനൊരുങ്ങുന്നു

By Staff

മലയാളിയുടെ മനം കവര്‍ന്ന മറ്റൊരു താരം കൂടി വിവാഹത്തിനൊരുങ്ങുന്നു. മലയാള ചലച്ചിത്ര ലോകത്തെ ശാലീന സുന്ദരിയായ കാവ്യ മാധവനാണ്‌ മംഗല്യത്തിനൊരുങ്ങുന്നത്‌.

വരുന്ന ഡിസംബറിന്‌ മുമ്പ്‌ തന്റെ വിവാഹം നടക്കുമെന്ന കാര്യം കാവ്യ തന്നെയാണ്‌ പ്രഖ്യാപിച്ചിരിയ്‌ക്കുന്ന്‌. കാവ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട്‌ ഏറെക്കാലം മുമ്പു തന്നെ പല അഭ്യൂഹങ്ങളും പരന്നിരുന്നുവെങ്കിലും അതെല്ലാം നടി നിഷേധിച്ചിരുന്നു.

അടുത്തിടെ വിവാഹിതയായ നടി ഗോപികയുടെ പാത പിന്തുടര്‍ന്ന്‌ സിനിമയ്‌ക്കു പുറത്തു നിന്നുള്ള ആളെയായിരിക്കും കാവ്യ വിവാഹം ചെയ്യുക. താരത്തിന്‌ അനുയോജ്യനായ വരനെ കണ്ടെത്തുന്ന തിരക്കിലാണ്‌ മാതാപിതാക്കള്‍.

1991ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ കാവ്യ അഴകിയ രാവണന്‍ എന്ന ചിത്രത്തോടെയാണ്‌ ശ്രദ്ധേയയാകുന്നത്‌.
ചന്ദ്രനുദിയ്‌ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികാപദവിയിലെത്തിയ കാവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു.
മീശമാധവന്‍, തെങ്കാശിപ്പട്ടണം, തിളക്കം തുടങ്ങിയ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളില്‍ തിളങ്ങിയ കാവ്യ അഭിനയ പ്രധാന്യമുള്ള വേഷങ്ങളും അവതരിപ്പിച്ചിരുന്നു.

പെരുമഴക്കാലത്തിലെ അഭിനയത്തിന്‌ നടിയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്‌ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചു. കോളിവുഡിലും കാവ്യ മികച്ച പ്രകടനമായിരുന്നു കാഴ്‌ചവെച്ചത്‌.

അടുത്തിടെ മംഗല്യസൗഭാഗ്യം തേടി കാവ്യ തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തിലെത്തി മംഗല്യപൂജ വഴിപാട്‌ നടത്തിയിരുന്നു. വിവാഹത്തോടെ അഭിനയത്തോട്‌ വിട പറയുമോയെന്ന കാര്യത്തില്‍ കാവ്യ പ്രതികരിച്ചിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍







മാടമ്പിയിലെ ചിത്രങ്ങള്‍
കാവ്യയുടെ ഗ്ലാമര്‍ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X