സൂര്യ തേജസില്‍ മറിയം മുക്ക് തെളിഞ്ഞു
അങ്ങനെ സൂര്യ തേജസോടെ മറിയം മുക്ക് തെളിഞ്ഞു. തനി നാട്ടിന്‍ പുറത്തുകാരനായി ഫഹദ് ഫാസില്‍ എത്തുന്ന മറിയം മുക്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂര്യന്റെ പ്രകാശത്തില്‍ മറിയം മുക്ക് തെളിഞ്ഞു വരുന്ന ഒരു പ്രതീതിയാണ് ടീസര്‍ നല്‍കുന്നത്. കടലോരത്ത് നായികയും നായകനും വിദൂരതയില്‍ നോക്കി നില്‍ക്കുന്നു. അവരുടെ പ്രണയമാണ് അവിടെ കാണുന്നത്.

കണ്ണിന് ഇമ്പമാര്‍ന്ന ഒരു രംഗമാണ് മറിയം മുക്കിന്റെ ടീസര്‍ നല്‍കുന്നത്. തിരമാലകള്‍ക്ക് ഒരുപാടു കഥകള്‍ പറയാനുണ്ടെന്ന് ഈ വീഡിയോ കാണുമ്പോള്‍ തോന്നാം. കടലാണ് ഈ ചിത്രത്തിലെ പ്രധാന കേന്ദ്രം എന്നും തോന്നിപ്പിക്കാം.
മറിയം മുക്ക് എന്ന സ്ഥലത്തെ ഒരു തന്റേടിയായ ചെറുപ്പക്കാരനായാണ് ഫഹദ് ഫാസില്‍ ഇതില്‍ എത്തുന്നത്. ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സന അല്‍ത്താഫാണ് നായിക. ഒരു മതാമ കൊച്ചായിട്ടാണ് സന അല്‍ത്താഫ് ഇതില്‍ വേഷമിടുന്നത്. ഇരുവരുടെയും പ്രണയമാണ് കഥയിലെ ഇതിവൃത്തം. തിരമാലകള്‍ക്ക് നിങ്ങളോട് പറയാനുള്ളതും അതുതന്നെയാണ്.


Click it and Unblock the Notifications











