പെണ്‍കുട്ടികള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം? മറിയം വന്ന് വിളക്കൂതി വക ഒരു ട്രീബൂട്ട് സോംഗ്
നടി സേതുലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മറിയം വന്ന് വിളക്കൂതി. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 31 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയില്‍ നിന്നും പ്രമോ സോംഗ് പുറത്ത് വന്നിരിക്കുകയാണ്. അഞ്ച് നായികമാരാണ് വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികളൊരുക്കിയിരിക്കുന്നത്.

സേതുലക്ഷ്മിയ്‌ക്കൊപ്പം സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ടൈറ്റിലില്‍ സൂചിപ്പിക്കുന്നത് പോലെ മറിയാമ്മ ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് സേതുലക്ഷ്മി അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ഛായാഗ്രാഹണം. അപ്പു ഭട്ടതിരി എഡിറ്റിങ്, വാസിം-മുരളി സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സംവിധായകന്‍ പറയുന്നതിങ്ങനെ
പെണ്‍കുട്ടികള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം? എന്ന് ചോദിക്കണ്ട. മറിയം വന്ന് വിളക്കൂതി വക ഒരു Youuth Tribute Song മായി വന്നതാ... ഒക്കെ നമ്മുടെ ടീംസ് ആണ്. കാണണം. ഈ 31 ന് പടം കാണാന്‍ വരണം. മറീനയ്ക്ക്, നന്ദിനിക്ക്, ജയശ്രീയക്ക്, ശ്രുതിയ്ക്ക് നീതുവിന് എല്ലാര്‍ക്കും ഒരു ലോഡ് നന്ദി.
സോംഗ് വീഡിയോ കാണാം


Click it and Unblock the Notifications











