വാള്‍ട്ട് ഡിസ്‌നി ചിത്രത്തില്‍ കമല്‍
ലോക പ്രശസ്‌ത ചലച്ചിത്ര നിര്‍മാണ കമ്പനി വാള്‍ട്ട് ഡിസ്‌നി കമലാഹാസനുമായി ഒരുമിയ്‌ക്കുന്നു.
കമല്‍ തന്നെ സംവിധാനം ചെയ്യുമെന്ന് കരുതപ്പെടുന്ന മര്‍മ്മയോഗി എന്ന ചിത്രത്തിനു വേണ്ടിയാണ് വാള്‍ട്ട് ഡിസ്‌നി എത്തുന്നത്.
യാഷ് രാജ് ഫിലിംസിന്റെ ആനിമേഷന്‍ ചിത്രമായ റോഡ് സൈഡ് റോമിയോയുടെ നിര്‍മാണത്തില്‍ പങ്കാളിയായിക്കൊണ്ടാണ് ഹോളിവുഡ് ഭീമനായ ഡിസ്‌നി ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ലോകത്തെക്കുള്ള തങ്ങളുടെ വരവറിയിച്ചിരുന്നത്.
മര്‍മ്മയോഗിയുടെ മറ്റൊരു പ്രത്യേകത ചിത്രത്തിന് സംഗീതം നല്‌കുന്നത് എ.ആര്‍ റഹ്മാനെന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കമലും റഹ്മാനും ഒരു ചിത്രത്തിനായി ഒരുമിയ്‌ക്കുന്നത്. ഏറെക്കാലമായി ഇരുവരും തമ്മില്‍ സഹകരിയ്ക്കാറില്ലായിരുന്നു.
ഏഴാം നൂറ്റാണ്ടിലെ കഥ പറയുന്ന മര്‍മ്മയോഗിയില്‍ ബോളിവുഡ് താരം ഹേമമാലിനി അഭിനയിക്കുമെനന്ന് റിപ്പോര്‍ട്ടുകളുണ്ട്.
1951ല്‍ മര്‍മ്മയോഗി എന്ന പേരില്‍ തന്നെ എംജിആര്‍ സിനിമ പുറത്തെത്തിയിട്ടുണ്ട്. .തമിഴില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമെന്ന പ്രത്യേകത കൂടി എംജിആറിന്റെ മര്‍മ്മയോഗിക്കുണ്ടായിരുന്നു.
വന്‍ ബഡ്‌ജറ്റില്‍ ഒരുക്കുന്ന കമല്‍-ഡിസ്‌നി കൂട്ടുക്കെട്ടിന്റെ മര്‍മ്മ യോഗി ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications