വിവാഹം ഒരു പഴഞ്ചന്‍ ഏര്‍പ്പാട്: കമല്‍ ഹസന്‍

By Aswathi

വിവാഹ ജീവിതത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അതിന്റെ മോശവും നന്മയും അനുഭവിച്ച ഒരാള്‍ക്കേ കഴിയൂ. അങ്ങനെ നോക്കുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ ഒന്ന് ചെവികൊടുക്കാം.

സരികയുമായുള്ള വിവാഹ ജീവിതം വേര്‍പെടുത്തിയ ശേഷം നിയമത്തിന്റെ യാതൊരു മാനദണ്ഡവുമില്ലതെ നടി ഗൗതമിയോടൊപ്പം ജീവിതം തുടങ്ങിയ വ്യക്തിയാണ് കമല്‍. വിമര്‍ശനവുമായി പലരും അന്നേ രംഗത്ത് വന്നിരുന്നു. എല്ലത്തിനും കമിലിന്റെ കയ്യില്‍ മറുപടിയുമുണ്ടായിരുന്നു. ഇനി ഇപ്പോഴും അതില്‍ ചിലര്‍ക്ക് കല്ലുകടിയുണ്ടെങ്കില്‍ കമല്‍ പറയുന്നത് ഒരിക്കല്‍ കൂടെ കേള്‍ക്കുക.

Kamal Hassan

'വിവാഹം എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ് വിവാഹം. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ഒരു കഷ്ണം പേപ്പറിന്റെ ആവശ്യമില്ല'- കമല്‍ പറഞ്ഞു.

മകളും തെന്നിന്ത്യന്‍ താരവുമായ ശ്രുതിഹസന്‍ കഴിഞ്ഞ ദിവസം മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഏതൊരു പിതാവിനെന്നപോലെ അക്കാര്യത്തില്‍ എനിക്കും ഉത്കണ്ഠയുണ്ട്. അതേ സമയം ശ്രുതി ധൈര്യശാലിയായ പെണ്ണാണ്. തകര്‍ന്ന ഒരു വിവാഹ ജീവിതം വീട്ടില്‍ വച്ച് കണ്ട് വളര്‍ന്ന ശ്രുതി അതില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. സംഭവശേഷം കൂടുതല്‍ ശ്രദ്ധിക്കാന്‍ പറഞ്ഞിട്ടുണ്ട്.

രണ്ടാമത്ത മകള്‍ അക്ഷരാ ഹസ്സന്റെ സിനിമയിലേക്കുള്ള വരവ്? ധനുഷിനൊപ്പം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന അക്ഷരയുടെ തീരുമാനത്തില്‍ സന്തോഷമുണ്ട്. ഇതോടെ ഞങ്ങളുടേത് ഒരു സിനിമാ കുടുംബമായി. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. മക്കള്‍ ഇങ്ങനെ നടക്കണം എന്ന വാശിപിടിക്കുന്ന പിതാവല്ല താനെന്നും എന്നാല്‍ ഓരോരുത്തരെടുക്കുന്ന തീരുമാനത്തിന് അവര്‍ക്ക് ഉത്തരവാദിത്വമുണ്ടാകണമെന്നും കമല്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X