»   » വിവാഹശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലം; അമലയ്ക്ക് പിന്തുണയുമായി പ്രിയാമണി

വിവാഹശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലം; അമലയ്ക്ക് പിന്തുണയുമായി പ്രിയാമണി

Posted By: Rohni
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ തുടര്‍ച്ചയായി വിവാഹ മോചനങ്ങളാണ്. അമല പോള്‍, ദിവ്യ ഉണ്ണി, ബാല, ശാന്തികൃഷ്ണ അങ്ങനെ വിവാഹ മോചനങ്ങളുടെ തുടര്‍ക്കഥയാണ് മലാളത്തില്‍. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള നായികമാരുടെ മോഹമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് പരക്കെയുള്ള സംസാരം.

വിവാഹ ശേഷം അമല തുടരെ തുടരെ സിനിമകള്‍ എടുത്തതാണ് നടിയുടെ വിവാഹ മോചനത്തിന് കാരണമെന്ന് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അമലയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് പ്രിയാമണി. പ്രിയ എന്താണ് പറയുന്നത് എന്ന് വായിക്കാം

അഭിനയം സ്ത്രീകളുടെ ജോലിയാണ്

ജോലിക്ക് പോകുന്ന ഓരോ സ്ത്രീകളും അവരുടെ തൊഴിലില്‍ മുന്നേറുകയാണ്. ഓരോ തൊഴിലിലും അവരവരുടെ നൈപുണ്യം തെളിയിച്ചവരാണ്. കുടുംബത്തെയും ജോലിയെയും വേര്‍തിരിച്ച് കാണാന്‍ അവര്‍ക്ക് സാധിയ്ക്കുന്നു. അഭിനയവും ഒരു തൊഴിലാണ്- പ്രിയ പറയുന്നു

വിവാഹ ശേഷം നായികമാരുടെ താരമൂല്യം കുറയുമോ

വിവാഹ ശേഷം പ്രേക്ഷകര്‍ക്കിടയില്‍ നായികമാരുടെ താരമൂല്യം കുറയും എന്നാണ് പണ്ടുള്ള വിശ്വാസം. എന്നാല്‍ ഇപ്പോള്‍ അത് പാടെ മാറി. വിവാഹ ശേഷം മിക്ക നടിമാരും തിരിച്ചുവരുന്നു. ബോളിവുഡില്‍, കരീന കപൂര്‍, വിദ്യാ ബാലന്‍, സണ്ണി ലിയോണ്‍, ഐശ്വര്യ റായി തുടങ്ങി ഒരുപാട് നായികമാര്‍ അഭിനയിക്കുന്നില്ലേ...

വിവാഹ ശേഷം നായികമാരുടെ താരമൂല്യം ഇടിയുന്നില്ല

ഇങ്ങ് മലയാളത്തിലാണെങ്കിലും അതിന് ഉദാഹരണമുണ്ട്. വിവാഹ ശേഷം തിരിച്ചുവന്ന ആശ ശരത്തിനും റിമ കല്ലിങ്കലിനും മഞ്ജു വാര്യര്‍ക്കും കാവ്യാ മാധവനുമൊക്കെ നല്ല വേഷങ്ങള്‍ ലഭിയ്ക്കുന്നു. തമിഴില്‍ ജ്യോതിക ഉദാഹരണമാണ്.

വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലം

വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ്. കുടുംബത്തെയും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് തന്നെ അഭിനയിത്തില്‍ തുടരാന്‍ സാധിയ്ക്കും. അല്ലാതെ സമൂഹത്തിന്റെ പേര് പറഞ്ഞ് നടിമാരുടെ സ്വപ്‌നങ്ങളെ കൊല്ലരുത്- പ്രിയാമണി പറയുന്നു.

English summary
Marriage is not a barrier for actress says Priyamani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam