വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല: മിയ
സിനിമയില്‍ നടിമാര്‍ ഒന്ന് പിച്ചവയ്ക്കുമ്പോഴേക്കും തുടങ്ങും ഗോസിപ്പുകളുടെ കുത്തൊഴുക്ക്. അതിനോട് പൊരുതിനില്‍ക്കുമ്പോഴേക്കും തുടങ്ങും കല്യാണാലോചനകള്‍. അതും വീട്ടുകാരല്ല, ആരാധകര്‍. വിവാഹം എപ്പോഴാണ്, പ്രണയം ഉണ്ടോ എന്ന് മാത്രമാകും ചോദ്യങ്ങള്‍.
അടുത്തിടെ നായികമാര്‍ക്ക് നേരെ ഈ ചോദ്യം സ്ഥിരമായിട്ടുണ്ട്. കാവ്യ മാധവന്‍, ഭാവന, ഭാമ, മീരനന്ദന്‍, തുടങ്ങിയ നായികമാര്‍ ചോദ്യം കേട്ട് പൊറുതിമുട്ടി. പത്തൊമ്പതാം വയസ്സില്‍ നസ്‌റിയയുടെയും വിവാഹം കഴിഞ്ഞതോടെ ചോദ്യം ചോദിക്കുന്നതില്‍ പ്രായപരിധിയും ഇല്ലാതെയായി.

പക്ഷെ ആരും ഈ ചോദ്യവും ചോദിച്ച് മിയ ജോര്‍ജിന്റെ അടുത്തേക്ക് പോകണം എന്നില്ല. താരത്തിന് ഇപ്പോഴൊന്നും വിവാഹം കഴിച്ച് ഒതുങ്ങിക്കൂടാന്‍ ഉദ്ദേശമില്ല. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതേയില്ലെന്ന് മിയ പറഞ്ഞു.
സിനിമയും കരിയറും പഠനവുമായി തിരക്കിലാണെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മിയ അറിയിച്ചു. എല്ലാവരെയും പോലെ ഞാനും വിവാഹിതയാകും. തിടുക്കമൊന്നുമില്ലെന്നും ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് കരിയറിനാണെന്നും മിയ ജോര്‍ജ് വ്യക്തമാക്കി.
തമിഴില്‍ അരങ്ങേറ്റം കുറിച്ച 'അമരക്കാവ്യ'ത്തിന് നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 'ഹായ് അയാം ടോണി' എന്ന ചിത്രമാണ് മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ താരം പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. പരീക്ഷയുടെ തിരക്കിലാണ്.


Click it and Unblock the Notifications