അമല്‍ നീരദ് - ജ്യോതിര്‍മയി വിവാഹ ഫോട്ടോ
വിവാഹ ഫോട്ടോ എന്നൊക്കെ പറഞ്ഞാല്‍ എന്നും ആല്‍ബത്തില്‍ സൂക്ഷിച്ചുവയ്ക്കുന്ന തിളങ്ങുന്ന ഒരു ചിത്രമായിരിക്കും. തിളക്കം എന്നുദ്ദേശിച്ചത് വധൂ-വരന്മാരുടെ തിളങ്ങുന്ന വസ്ത്രവും ആഭരണവുമൊക്കെയാണ്. എന്നാല്‍ ജ്യോതിര്‍മയിയുടെയും അമല്‍ നീരദിന്റെയും വിവാഹ ഫോട്ടോ അതില്‍ നിന്നും അല്പം വ്യത്യസ്തമാണ്.
വിവാഹത്തിന്റെ ഫോട്ടോ അമല്‍ നീരദ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ. അതില്‍ ജ്യോതിര്‍മയിയെയും അമല്‍ നീരദിനെയും എളുപ്പം കണ്ടെത്താന്‍ ഒന്ന് സൂക്ഷിച്ചു നോക്കണം.

സാധാരണ വസ്ത്രത്തിലാണ് ഇരുവരും. എന്നാല്‍ മറ്റുള്ളവരുടെ കഴുത്തില്‍ ഓരോ പൂമാലകള്‍ ഉണ്ട്. സംവിധായകരായ അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍ എന്നിവരെ ചിത്രത്തില്‍ കാണാം. അമല്‍ നീരദിന്റെ മാതാപിതാക്കളും ജ്യോതിര്‍മയിയുടെ അമ്മയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചിത്രത്തില്‍.
ഇന്നലെ (04-04-2015) രാവിലെ കൊച്ചി സൗത്ത് രജിസ്റ്റാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ്. സംവിധായകനും ഛായാഗ്രഹകനുമായ അമല്‍ നീരദിന്റെ ആദ്യ വിവാഹവും.


Click it and Unblock the Notifications











