»   » അമൃതയുടെ കല്യാണം നേരത്തെയായിപ്പോയി എന്ന് അച്ഛന്‍, അതാണോ വിവാഹ മോചനത്തിന് കാരണം?

അമൃതയുടെ കല്യാണം നേരത്തെയായിപ്പോയി എന്ന് അച്ഛന്‍, അതാണോ വിവാഹ മോചനത്തിന് കാരണം?

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ വിവാഹ മോചനങ്ങളുടെ കുത്തൊഴുക്കിലായിരുന്നു ഗായിക അമൃത സുരേഷിന്റെയും തമിഴ് നടന്‍ ബാലയുടെയും വിവാഹ മോചനം. വിവാഹ മോചനത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ അമൃതയ്ക്ക് കൂട്ടായി വന്നപ്പോള്‍ അമൃതയുടെ അച്ഛന്‍ പ്രതികരിച്ചു.

ഇതാണ് മഞ്ജു വാര്യര്‍, ഇത്രയേ ഉള്ളൂ മഞ്ജു വാര്യര്‍.. ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!!

അമൃതയുടെ വിവാഹ കുറച്ച് നേരത്തെ ആയിപ്പോയി. ഇത്ര നേരത്തെ വേണ്ടായിരുന്നു എന്നാണ് അമൃതയുടെ അച്ഛന്‍ സുരേഷ് പറഞ്ഞത്. ജീവിതത്തില്‍ അമൃതയ്ക്ക് ഒരു പാകതക്കുറവ് ഉണ്ട് എന്നാണ് അച്ഛന്റെ അഭിപ്രായം. അത് വിവാഹത്തിലും സംഭവിച്ചു.

രംഭയുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ കാണണം, അസൂയ തോന്നും, ഉറപ്പ്!

കരിയറില്‍ ശ്രദ്ധിക്കേണ്ട സമയം

പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ 26 വയസ്സ് വരെയൊക്കെ കാത്തിരിയ്ക്കാമായിരുന്നു. ആ പക്വത കുറവാണ് അമൃതയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്നാണ് അച്ഛന്‍ പറയുന്നത്.

ബാലയാണോ തെറ്റുകാരന്‍

നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് അമൃത വിവാഹം ചെയ്തത്. പക്ഷെ ആ പ്രായമായിരുന്നു പ്രശ്‌നം. ആരെ വിവാഹം ചെയ്താലും എത്ര സന്തോഷമുള്ള ജീവിതം കിട്ടിയാലും വിവാഹം നേരത്തെ ആയിപ്പോയത് പാകപ്പിഴ തന്നെയാണ്- സുരേഷ് പറഞ്ഞു.

റിയാലിറ്റി ഷോയിലെ പ്രണയം

ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയില്‍ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി.

വിവാഹം

2010 ലാണ് അമതൃതയും ബാലയും വിവാഹിതരായത്. രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എറണാകുളത്ത് വച്ചാണ് വിവാഹം നടന്നത്.

പ്രണയ കാലം

പിന്നീട് അമൃതയുടെയും ബാലയുടെയും പ്രണയ നാളുകളായിരുന്നു. ആഘോഷ ദിവസങ്ങളില്‍ താരദമ്പതികള്‍ ചാനലുകളില്‍ തങ്ങളുടെ പ്രണയം പങ്കുവച്ചുകൊണ്ട് എത്തി. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് അവന്തിക കൂടെ വന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമായി.

വിവാഹ മോചനം

മറ്റെല്ലാ വിവാഹ മോചനങ്ങളെയും പോലെ അമൃതയുടെയും ബാലയുടെയും വിവാഹ മോചനവും ആരാധകരെ ഞെട്ടിച്ചു. കാരണം ഇതുവരെ താരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മകളെ തന്നില്‍ നിന്ന് അകറ്റുന്നു എന്നാണ് ബാല പറയുന്നത്. വിവാഹ മോചന കേസില്‍ ഹിയറിങ് നടന്നുകൊണ്ടരിക്കുകയാണിപ്പോള്‍.

English summary
Marriage Was Too Early For Amrutha, Says Father

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam