അഭിനേതാക്കള്‍ വിവാഹം കഴിയ്ക്കരുത്: ടിപി മാധവന്‍

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തേ വിവാഹം കഴിച്ച മാധവന്‍ പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്.
സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ഭര്‍ത്താവോ ഭാര്യയോ പാടില്ല, ഭര്‍ത്താവ് മറ്റൊരുസ്ത്രീയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നത് ഏത് ഭാര്യയ്ക്കാണ് ഇഷ്ടമാവുക. അവരും ഒരു പെണ്ണല്ലേ? മാത്രമല്ല മാഗസിനുകളില്‍ വരുന്ന ഗോസിപ്പുകളെല്ലാം ഭാര്യമാര്‍ വിശ്വസിക്കും. ഒരു നടി ഫോണ്‍ വിളിച്ചാല്‍ നടിമാര്‍ക്കൊപ്പം സഞ്ചരിച്ചാല്‍ ഒക്കെ പ്രശ്‌നങ്ങളുണ്ടാകും. ഇതൊന്നും സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഞാന്‍ പിന്നീട് വിവാഹബന്ധം വേര്‍പെടുത്തിയത്- മാധവന്‍ പറഞ്ഞു.
വിവാഹത്തോട് താല്‍പര്യമില്ലെങ്കിലും കുട്ടികളെ തനിയ്ക്കിഷ്ടമാണെന്നും മാധവന്‍ വ്യക്തമാക്കി. ഇപ്പോഴും സിനിമകളിലും സീരിയലുകളിലും താന്‍ സജീവമാണെന്നും തിരക്കളുമായി ജീവിതം മുന്നോട്ടുപോകുന്നതിനാല്‍ ഒട്ടും ബോറടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications