വിവാഹത്തിന് സൈഡ് ഇഫക്ടില്ലെന്ന് ഫര്‍ഹാന്‍
മുംബൈ: വിവാഹിതരാണെങ്കില്‍ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും നിങ്ങളുടെ വിവാഹമുഹൂര്‍ത്തത്തെ പഴിച്ചിട്ടുണ്ടാവും. വിവാഹത്തിന്റെ സൈഡ് ഇഫക്ടുകളെപ്പറ്റി പറഞ്ഞ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരും വിവാഹ ബന്ധത്തില്‍ നിന്ന് ഒഴിവാകുന്നവരും കുറവല്ല. എന്നാല്‍ വിവാഹത്തിന് യാതൊരു സൈഡ് ഇഫക്ടും ഇല്ലെന്നാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞത്.
ഈ ഫര്‍ഹാനെന്തിനാ ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നല്ലേ . താരം പുതിയതായി അഭിനയിക്കുന്ന ചിത്രത്തിന്റേ പേര് കേട്ടാല്‍ കാര്യം പിടി കിട്ടും; 'ശാദി കീ സൈഡ് ഇഫ്ക്ട്‌സ്' . ഈ ചിത്രമാണ് ഫര്‍ഹാന്റെ ഏറ്റവും പുതിയ പ്രോജക്ട്. വിവാഹത്തിന്റെ സൈഡ് ഇഫക്ട് പറയാന്‍ സംവിധായകന്‍ തെരഞ്ഞെടുത്തതാവട്ടെ സൈഡ് ഇഫക്ടുകളില്ലാതെ കുടുംബ ജീവിതം നയിക്കുന്ന ഫര്‍ഹാനെയും.

ഹെയര്‍ സ്റ്റൈലിഷായ അധുനയെയാണ് ഫര്‍ഹാന്‍ വിവാഹം കഴിച്ചത്. 14 വര്‍ഷമായി സന്തോഷകരമായ കുടുംബ ജീവിതം. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പുതിയ ചിത്രത്തില്‍ വിദ്യാ ബാലനാണ് നായിക. ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു ഫര്‍ഹാന്‍. വിവാഹത്തിലെ ചെറിയ ചെറിയ പ്രസ്‌നങ്ങളെ സീരിയസായി കാണാതിരുന്നാല്‍ വിവാഹജീവിതം സന്തോഷകരമാകുമെന്ന് ഉപദേശം നല്‍കിയാണ് ഫര്‍ഹാന്‍ പോയത്.


Click it and Unblock the Notifications











