മലയാളത്തിലെ വിവാഹിതരായ യുവതാരങ്ങള്‍

By Meera Balan

മലയാളസിനിമയിലെ യുവതാര നിരയിലെ പല പ്രമുഖരും വിവാഹത്തിന് തയ്യാറെടുക്കുകയാണ്. ആരാധികമാരെ നിരാശരാക്കി വിവാഹത്തിനൊരുങ്ങുന്ന താരങ്ങളില് ഫഹദ് ഫാസില്‍ മുതല്‍ അജു വര്‍ഗീസ് വരെയുള്ള താരങ്ങള്‍ ഉള്‍പ്പെടുന്നു

ഫഹദിന്‍റെ ആരാധികമാര്‍ ആകെ നിരാശരാണ് മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര്‍ വിവാഹിതനാവുന്നതിന്റെ നിരാശ അത് അടുത്തിടെ മാറാനിടയില്ല. ഇതിന് മുന്പ് ആസിഫ് അലിയുടെ വിവാഹത്തിലും ചില ആരാധികമാര്‍ നിരാശപ്പെട്ടിരുന്നു. പ്രിയനായികമാര്‍ ‍വിവാഹിതരാകുമ്പോള്‍ ആരാധകന്മാര്ക്കും ഇതേ അവസ്ഥ തന്നെയാണുണ്ടാകുന്നത്.

വിവാഹശേഷം സിനിമയിലെത്തിയ യുവതാരങ്ങളും ഒത്തിരിയുണ്ട്. പൃഥ്വിരാജ് മുതല് ഇതാ ഫഹദ് വരെ മലയാളി ആരാധികമാരെ സങ്കടത്തിലാക്കിയ എത്രയെത്ര വിവാഹങ്ങള്‍. മലയാള സിനിമയിലെ വിവാഹിതരായ ചില യുവതാരങ്ങളെ വായനക്കാര്‍ക്കായി പരിചയെപ്പെടുത്തുന്നു.

പൃഥ്വിരാജ്

വിവാഹിതരായ യുവതാരങ്ങള്‍

പൃഥ്വിയുടെ ആരാധികമാരെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു പൃഥ്വിയുടെ വിവാഹം. അങ്ങനെ ആരാധികമാരെ സങ്കടപ്പെടുത്തി സിലവര്‍ സ്ക്രീനില്‍ തിളങ്ങി നില്ക്കുമ്പോഴാണ് പൃഥ്വി വിവാഹിതനാകുന്നത്. മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോനാണ് പൃഥ്വിയുടെ മനസ് കവര്‍ന്ന സുന്ദരി.

ഇന്ദ്രജിത്ത്

വിവാഹിതരായ യുവതാരങ്ങള്‍

സിനിമയില് എത്തി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഇന്ദ്രജിത്ത് പൂര്‍ണിമയെ തന്റെ ജീവിത സഖിയാക്കി. ഒട്ടേരെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്ത്. രണ്ട് പെണ്കുട്ടികളാണ് ഇദ്ദേഹത്തിന്

ജയസൂര്യ

വിവാഹിതരായ യുവതാരങ്ങള്‍

സിനിമയില്‍ എത്തുന്നതിന് മുന്പ് തുടങ്ങിയതായിരുന്നു ജയസൂര്യയുടെ പ്രണയം. സിനിമയില്‍ എത്തി വളരെ വൈകാതെ തന്നെ തന്റെ പ്രണയിനിയെ ജയസൂര്യ ജീവിതത്തിലെ നായികയാക്കി. സരിതയാണ് ജയസൂര്യയുടെ ഭാര്യ.

ദുല്‍ഖര്‍ സല്‍മാന്‍

വിവാഹിതരായ യുവതാരങ്ങള്‍

വിവാഹശേഷമാണ് ദുല്‍ഖര്‍ സല്മാന്‍ സിനിമയില്‍ എത്തുന്നത്. എന്നിട്ടും ആരാധികമാരുടെ കാര്യത്തില്‍ കുറവില്ല

ആസിഫ് അലി

വിവാഹിതരായ യുവതാരങ്ങള്‍

അടുത്തിടെ ആരാധികമാരെ ഏറെ നിരാശരാക്കിയാണ് ആസിഫ് അലി വിവാഹിതനായത്

വിനീത് ശ്രീനിവാസന്‍

വിവാഹിതരായ യുവതാരങ്ങള്‍

ഒരു പ്രണയ സാഫല്യമായിരുന്നു വിനീതിന്റെ വിവാഹം. ഗായകനും, സംവിധായകനും അഭിനേതാവുമായി വിനീത് .ദിവ്യ നാരായണനെയാണ് വിവാഹം കഴിച്ചത്

വിനുമോഹന്‍

വിവാഹിതരായ യുവതാരങ്ങള്‍


നിവേദ്യത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നായകന് ഒറ്റചിത്രത്തിലൂടെ ഒട്ടേറെ ആരാധികമാരെയാണ് ഈ താരം സ്വന്തമാക്കിയത്. അടുത്തിടെ ആരാധികമാരെ നിരാശരാക്കി വിനുവും വിവാഹിതനായി. നീലാംബരി എന്ന ചിതത്തിലൂടെ സിനിമയില് എത്തിയ വിദ്യയാണ് വിനുമോഹന്റെ ഭാര്യ

ജിഷ്ണു രാഘവന്‍

വിവാഹിതരായ യുവതാരങ്ങള്‍

കാന്സറിന്റെ പിടിയിലകപ്പെട്ട് ജീവിത്തിലേയ്ക്ക് തിരിച്ച് വന്ന യുവതാരമാണ് ജിഷ്ണു. നമ്മള് എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു സിനിമയില് എത്തുന്നത്. ജിഷ്ണുവും വിവാഹിതനാണ്. ധന്യ രാജനാണ് ജിഷ്ണുവിന്‍റെ ഭാര്യ

നിവിന്‍ പോളി

വിവാഹിതരായ യുവതാരങ്ങള്‍

പ്രണയിച്ച പെണ്‍കുട്ടിയെ തന്നെയാണ് നിവിന്‍ പോളി ജീവിത സഖിയാക്കിയത്. ക്ളാസ് റൂമില് തുടങ്ങിയ പ്രണയം സഹപാഠിയുടെ കഴുത്തില്‍ താലി ചാര്‍ത്തി ജീവിതത്തിലും ഒപ്പം കൂട്ടുന്നത് വരെയെത്തി.റിന്ന ജോയി ആണ് നിവിന്‍റെ ഭാര്യ

മുന്ന

വിവാഹിതരായ യുവതാരങ്ങള്‍

നടന്‍ മുന്നയും വിവാഹിതനാണ്. ബെറ്റി മേരി എന്നാണ് മുന്നയുടെ ഭാര്യയുടെ പേര്

ബിനീഷ് കൊടിയേരി

വിവാഹിതരായ യുവതാരങ്ങള്‍

യുവതര നിരയില്‍ ബിനീഷ് കൊടിയേരിയും വിവാഹിതനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X