»   » പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

Posted By:
Subscribe to Filmibeat Malayalam

ചാര്‍ലിയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത് മുതല്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ ലഭിച്ചത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദുല്‍ഖറിന്റെ ലുക്ക് തന്നെയായിരുന്നു അതിലെ പ്രധാന ആകര്‍ഷണം. കൂടാതെ മലയാളത്തിന്റെ ഭാഗ്യ നായിക പാര്‍വ്വതി നായികയായി എത്തുന്നു.

തുടക്കം മുതല്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വിടാതെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. അതുക്കൊണ്ട് തന്നെ ചാര്‍ലിയില്‍ എന്തോ സസ്‌പെന്‍സുണ്ടെന്നും ഉറപ്പായി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിലുള്ള പ്രതീക്ഷ ഇരട്ടിച്ചു എന്ന് തന്നെ പറയാലോ? ഒരു ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പ്രേക്ഷകരിലുണ്ടാക്കുന്ന പ്രതീക്ഷ നല്ലതാണ്. എന്നാല്‍ അമിത പ്രതീക്ഷ ആപത്ത് എന്നല്ലേ?

പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

ചാര്‍ലിയില്‍ അമിത പ്രതീക്ഷയായപ്പോള്‍, അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടിന്‍ പ്രകാട്ട് ഇങ്ങനെ പറഞ്ഞിരുന്നു. ചാര്‍ലി എന്ന് പറയുന്നത് ഒരു മനോഹരമായ പ്രണയ ചിത്രമാണ്. അതില്‍ കൂടുതല്‍ ചാര്‍ലിയില്‍ ഒന്നുമില്ല. ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു മാര്‍ട്ടിന്‍ ചാര്‍ലിയെ കുറിച്ച് ഇങ്ങനെ പറയുന്നത്.

പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. പിന്നീട് ട്രെയിലര്‍ ഇറങ്ങിയപ്പോഴും രഹസ്യങ്ങള്‍ അങ്ങനെ തന്നെ!

പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

ഇതുവരെ പുറത്ത് വിടാതെ വച്ചിരുന്ന ചാര്‍ലിയിലെ രഹസ്യം പുറത്തായി. മമ്മൂട്ടിയും പൃഥ്വിരാജും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. വാര്‍ത്ത ശരിയാണോ? തുടര്‍ന്ന് വായിക്കൂ..

പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

മമ്മൂട്ടിയും പൃഥ്വിരാജും ചാര്‍ലിയില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംവിധായകന്‍ മാര്‍ട്ടിന്‍ രംഗത്ത് വന്നിരിക്കുന്നു. ചാര്‍ലിയില്‍ മമ്മൂട്ടിയുമില്ല പൃഥ്വിരാജുമില്ല. ചാര്‍ലി വെറുമൊരു പ്രണയ ചിത്രമാണ്-മാര്‍ട്ടിന്‍

പ്രേക്ഷകരുടെ അമിത പ്രതീക്ഷ, ചാര്‍ലിയ്ക്ക് പണി കിട്ടുമോ?

അമിത പ്രതീക്ഷയുമായി ചാര്‍ലി മുന്നോട്ട് തന്നെ. ചിത്രത്തിന് പ്രതീക്ഷ ലഭിക്കുന്നത് നല്ലതാണെങ്കിലും, അമിത പ്രതീക്ഷ പാരയാകുമോ എന്നാണ്. ചാര്‍ലിയില്‍ നിന്ന് വരുന്ന ഗോസിപ്പുകള്‍ എല്ലാം അമിതാ പ്രതീക്ഷകള്‍ തന്നെ. പക്ഷേ ഈ അമിത പ്രതീക്ഷയില്‍ ആശങ്കയുണ്ടെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ട്ടിന്‍ ഇക്കാര്യം പറയുന്നത്.

English summary
Martin Prakat about Charlie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam