ചാര്‍ളിക്ക് ശേഷമുളള മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം! നായകന്‍മാരായി ഈ താരങ്ങള്‍

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് മാര്‍ട്ടിന്‍ പ്രകാട്ട്. മമ്മൂട്ടിയെ നായകനാക്കിയുളള ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മാര്‍ട്ടിന്‍ പ്രകാട്ട് തുടങ്ങിയത്. തുടര്‍ന്ന് എബിസിഡി,ചാര്‍ളി തുടങ്ങിയ സിനിമകളും സംവിധായകന്റെതായി മലയാളത്തില്‍ പുറത്തിറങ്ങി. ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വരികയാണ്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും വെച്ച് സിനിമകള്‍ എടുത്ത സംവിധായകന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജുമാണ് നായകന്‍മാരാകുന്നത്.

കേന്ദ്രകഥാപാത്രങ്ങളായിട്ടാണ്

കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. വിഷു റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു. മാര്‍ട്ടിന്‍ പ്രകാട്ടിന്റെ പുതിയ സിനിമയില്‍ നായികയായി പുതുമുഖ നടിയാണ് എത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയിലേക്ക് അഭിനേതാക്കളെ

സിനിമയിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ടുളള കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല് വര്‍ഷം മുന്‍പായിരുന്നു മാര്‍ട്ടിന്‍ പ്രകാട്ട് ഒടുവില്‍ സംവിധാനം ചെയ്ത ചാര്‍ളി പുറത്തിറങ്ങിയിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങിയിരുന്നു.

മികച്ച നടന്‍

മികച്ച നടന്‍, നടി, സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവയുള്‍പ്പെടെ ഏട്ട് അവാര്‍ഡുകളാണ് സിനിമ സ്വന്തമാക്കിയിരുന്നത്. ചാര്‍ളിക്ക് ശേഷം ജോജു ജോര്‍ജ്ജുമായി ചേര്‍ന്ന് ഉദാഹരണം സുജാത എന്ന ചിത്രവും മാര്‍ട്ടിന്‍ പ്രകാട്ട് നിര്‍മ്മിച്ചിരുന്നു. മഞ്ജു വാര്യര്‍,അനശ്വര രാജന്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

അതേസമയം

അതേസമയം ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് ജോജു ജോര്‍ജ്ജ് മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രത്തിലേക്ക് എത്തുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ജോജുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാട്ടാളന്‍ പൊറിഞ്ചുവെന്ന മാസ് കഥാപാത്രമായി നടന്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X