"ശ്വേത മത്സരിക്കുന്നത് തടയാനല്ല, വീഡിയോ ഞാൻ സെർച്ച് ചെയ്തു, പരാതി നൽകാൻ കാരണമുണ്ട്": മാർട്ടിൻ മേനാച്ചേരി
ഈ വീഡിയോ ഞാൻ സെർച്ച് ചെയ്തു. അശ്ലീല സെെറ്റുകളിൽ ഇതുണ്ട് എന്നുംശ്വേത മേനോനെതിരെയുള്ള കേസ് വിവാദത്തിലായിരിക്കെ പ്രതികരണവുമായി പരാതി നൽകിയ മാർട്ടിൻ മേനാച്ചേരി. ശ്വേത അമ്മ സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെയുള്ള നീക്കമാണിതെന്ന വാദം തെറ്റാണെന്ന് മാർട്ടിൻ മേനാച്ചേരി ഫിൽമിബീറ്റ് മലയാളത്തോട് പ്രതികരിച്ചു. "അമ്മയിൽ പ്രസിഡന്റായി മത്സരിക്കുന്നത് തടയാൻ വേണ്ടിയുള്ള ചില ആളുകളാണ് ഇതിന് പിന്നിൽ എന്നാണ് പരാതി വന്ന ശേഷം അവർ ആരോപിക്കുന്നത്"
"ആ വാദം ശരിയല്ല. മാർച്ച് മാസം ഒന്നാം തിയ്യതിയാണ് ഇതുമായി ബന്ധപ്പെട്ട് ഞാൻ പരാതി കൊടുക്കുന്നത്. മാർച്ച് മാസം ഒന്നാം തിയതിയാണ് ഞാൻ പരാതി നൽകിയത്. അവർ നോമിനേഷൻ കൊടുത്തിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയിട്ടുള്ളൂ. ഞാൻ മാർച്ച് ഒന്നിന് കൊടുത്ത പരാതിയിൽ സെൻട്രൽ പൊലീസ് യാതൊരു വിധ നടപടിയും എടുത്തില്ല"

"ഇന്ത്യൻ പൗരനെന്ന നിലയിൽ എനിക്ക് പരാതി കൊടുക്കാനുള്ള അവകാശമുണ്ട്. അതിന് ശേഷം ഞാൻ കമ്മീഷണർക്ക് പരാതി കൊടുത്തു. അതിലും നടപടി ഉണ്ടാകാതെ വന്നപ്പോഴാണ് ഞാൻ സിജെഎം കോടതിയിൽ പരാതിയുമായെത്തിയത്. പരാതി കൊടുക്കാൻ കാരണമുണ്ടെന്നും ഇയാൾ പറയുന്നു. രണ്ട് പിള്ളേർ ഇത്തരമൊരു വീഡിയോ കാണാനിടയായപ്പോൾ ഞാനത് ചോദ്യം ചെയ്തു. ഈ വീഡിയോ ഞാൻ സെർച്ച് ചെയ്തു. അശ്ലീല സെെറ്റുകളിൽ ഇതുണ്ട് " മാർട്ടിൻ മേനാച്ചേരി പറയുന്നു.
രതിനിർവേദം, കളിമണ്ണ് തുടങ്ങിയ സിനിമകളെല്ലാം സെൻസർ ബോർഡ് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ആ സിനിമകളിലെ ചില ഭാഗങ്ങൾ ഇത്തരം സെെറ്റുകളിൽ ഓടുന്നുണ്ട്. അതിൽ എന്തുകൊണ്ട് ശ്വേത മേനോൻ പരാതി കൊടുത്തില്ല. കുടുംബത്തിൽ പിറന്ന വ്യക്തിയാണെങ്കിൽ ഇങ്ങനെയൊരു സംഭവമുണ്ടായാൽ ബന്ധപ്പെട്ട ആളുകൾക്ക് പരാതി കൊടുക്കേണ്ടതല്ലേ. എന്റെ വീഡിയോകൾ ഈ സെെറ്റുകളിലും ലഭ്യമാണെന്ന് ശ്വേത മേനോൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അവരുടെ സമ്മതത്തോടെയല്ലേ" എന്നും മാർട്ടിൻ മേനാച്ചേരി ചോദിക്കുന്നു.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ശ്വേത മേനോൻ നഗ്നത കാണിച്ച് അഭിനയിച്ചെന്നും ഈ ദൃശ്യങ്ങൾ അശ്ലീല സെെറ്റുകളിൽ പ്രചരിപ്പിച്ചുവെന്നുമാണ് മാർട്ടിൻ മേനച്ചേരിയുടെ പരാതി. അന്വേഷണത്തിന് ഉത്തരവിട്ട സിജെഎം കോടതി നടപടിക്കെതിരെ ശ്വേത മേനോൻ ഹെെക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ശ്വേത മേനോനെ അനുകൂലിച്ച് നടൻ ദേവൻ, നടി മാല പാർവതി തുടങ്ങിയവർ രംഗത്ത് വന്നിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ബാബുരാജാണോ എന്ന് അന്വേഷിക്കണമെന്ന് മാല പാർവതി പ്രതികരിച്ചു. ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയ ശേഷമാണ് ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെക്കുറിച്ച് അന്വേഷിക്കണം. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും മാല പാർവതി പ്രതികരിച്ചു. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.
ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണെന്നും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ മാല പാർവതി പ്രതികരിച്ചിരുന്നു. സെൻസർബോർഡിന്റെ അനുമതിയോടൊണ് പരാതിക്കാധാരമായ സിനിമകൾ ഇറങ്ങിയതെന്ന് ദേവൻ പ്രതികരിച്ചു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല അഭിനേതാക്കളെന്നും ശ്വേത മേനോനെതിരായ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും നടൻ രവീന്ദ്രനും പറഞ്ഞു.


Click it and Unblock the Notifications











