മമ്മൂട്ടിയുടെ അഭിനയമികവിനെ വാഴ്ത്തി ബ്രിട്ടീഷ് എംപിയും, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍, കാണൂ!
Recommended Video

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായും സഹനടനായും തുടക്കം കുറിച്ച താരം പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്ന സ്ഥിവിശേഷമാണ് ഇപ്പോള്‍. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ നിരവധി സിനിമകളിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എണ്ണമേറെയാണെങ്കിലും വ്യത്യസ്തതയുടെ കാര്യത്തിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹം അവതരിപ്പിച്ച് പൊലിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നുണ്ട. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംടി വാസുദവാന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പഴശ്ശിരാജയെക്കുറിച്ച്‌ലബ്രിട്ടീഷ് എംപി കുറിച്ച വരികള്‍ ഇപ്പോള്‍ സോഷ്യല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്
മമ്മൂട്ടിയുടെ കരിയറില്‍ വളരെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് പഴശ്ശിരാജ. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ലിസ്റ്റില്‍ സുപ്രധാന നേട്ടമാണ് ഈ സിനിമ സമ്മാനിച്ചത്. എക്കാലത്തെയും ബോക്‌സോഫീസ് ഹിറ്റായി മാറിയ സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനിഹ, ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു ഇത്.

ബ്രിട്ടീഷ് എംപിയുടെ കുറിപ്പ്
മാര്‍ട്ടിന്‍ ഡേ എംപിയാണ് പഴശ്ശിരാജയെക്കുറിച്ച് ഇപ്പോള്‍ വാചാലനായിട്ടുള്ളത്. സ്‌കോട്ടലന്‍ഡിൃ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ഈ മമ്മൂട്ടി ചിത്രം കണ്ടത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനായിരുന്നു ഈ സിനിമയെക്കുറിച്ച് തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ അഭിനയമികവ്
കൃത്യമായ തയ്യാറെടുപ്പുകളുമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി അദ്ദേഹം ആയോധന കലകള്‍ സ്വായത്തമാക്കിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അഹോരാത്രം പോരാടുന്ന താരമാണ് മെഗാസ്റ്റാര്‍. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം പറയുന്നു.

അംബേദ്കര്‍ കണ്ടു
മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായ അംബേദ്കര്‍ താന്‍ കണ്ടിട്ടുണ്ട്. പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രം തേടി നടക്കുകയാണ് താനെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പഴശ്ശിരാജയുടെ ജീവിതവുമായി സാമ്യമുള്ള വില്യം വാലേസിനെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള യുദ്ധതന്ത്രങ്ങള്‍ അദ്ദേഹവും പയറ്റിയിട്ടുണ്ട്.

പോസ്റ്റ് വൈറലാവുന്നു
ഇതിനോടകം തന്നെ മാര്‍ട്ടിന്‍ ഡേയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. മെഗാസ്റ്റാര്‍ ആരാധഖരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ് ഇപ്പോള്‍ നടന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ തമിഴിലേക്കും തെലുങ്കിലേക്കുമെത്തുകയാണ്. തെലുങ്ക് സിനിമയായ യാത്രയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. തമിഴ് ചിത്രമായ പേരന്‍പ് തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
പോസ്റ്റ് കാണൂ
മാര്‍ട്ടിന്‍ ഡേയുടെ പോസ്റ്റ് കാണൂ.


Click it and Unblock the Notifications











