പ്രിയങ്കയുടേത് ഫോട്ടോഷോപ്പ് മസില്‍?
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്റെ പുതിയ ചിത്രമായ മേരി കോമില്‍ പുരുഷസമാനമായ മസിലുമായി നില്‍ക്കുന്ന പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ വിവാദവുമെത്തി. പ്രിയങ്കയുടേത് ഒറിജിനല്‍ മസില്‍ അല്ലെന്നും ഫോട്ടോഷോപ്പിലൂടെ പെരുപ്പിച്ചു കാട്ടിയതുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അടുത്തിടെ പ്രിയങ്ക കണ്ടവരാരും ഇത്രയും മസിലുള്ളതായി ഓര്‍ക്കുന്നുമില്ലെന്ന് പറയുന്നു.
ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടത്. പഞ്ച് ചെയ്യുന്ന ബോക്‌സറുടെ ചിത്രത്തില്‍ മസിലുള്ള പ്രയങ്കയെയാണ് കാണാനാവുക. താന്‍ ഭാരം കുറച്ച് മസിലുകള്‍ പെരുപ്പിക്കാന്‍ കഷ്ടപ്പെടുകയായിരുന്നെന്ന് പ്രിയങ്ക പറയുന്നു. ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ആരാധകര്‍ നല്‍കിയ വരവേല്‍പിന്റെ ആവേശത്തിലാണ് പ്രിയങ്ക ഇപ്പോള്‍.

ഇന്ത്യന്‍ ഒളിമ്പിക്‌സ് മെഡല്‍താരം മേരി കോമിന്റെ ജീവിതകഥയാണ് സിനിമയിലൂടെ പറയുന്നത്. അവസരങ്ങള്‍ എങ്ങിനെയാണ് മുതലെടുക്കേണ്ടതെന്നും, കഠിനാധ്വാനത്തിലൂടെ മാത്രമേ ജീവിതവിജയം സാധ്യമാകൂ എന്നും സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി. സിനിമ പുറത്തിറങ്ങാന്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും താരം പറയുന്നു.
മേരി കോം ആയി പ്രിയങ്കയുടെ വേഷപ്പകര്‍ച്ചയ്ക്ക് നീണ്ട രണ്ടുവര്‍ഷത്തെ പരിശീലനം വേണ്ടിവന്നെന്ന് പ്രിയങ്ക പറഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലിയുടെ ബന്‍സാലി പ്രൊഡക്ഷന്‍സും വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒമങ് കുമാറാണ്. സപ്തംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications