»   » മര്യാദ രാമനായി ദിലീപ്

മര്യാദ രാമനായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
സിനിമാ ലോകം റീമേക്കുകളുടെ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. മലയാളത്തിലെ നിരവധി സിനിമകള്‍ ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്യപ്പെടാറുണ്ട് എന്നാല്‍ മലയാള സിനിമാ ലോകം അന്യഭാഷ റീമേക്ക് ചെയ്യുന്നത് വളരെ കുറവാണ്. എന്നാല്‍ ജനപ്രിയ നായകന്‍ ഇനി റീമേക്കുകളുടെ പതിപ്പിലാണ് കൈവയ്ക്കാന്‍ ശ്രമിക്കുന്നത്.

എസ് എസ് രാജമൗലിയുടെ മര്യാദ രാമന്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കില്‍ മര്യാദ രാമനായി ദിലീപ് അഭിനയിക്കുന്നു. 1923ല്‍ പുറത്തിറങ്ങിയ ഓര്‍ ഹോസ്പിറ്റാലിറ്റി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് മര്യാദ രാമന്‍ എന്ന ചിത്രം. ഇത് കന്നട, ബംഗാളി എന്നീ ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്. സണ്‍ ഓഫ് സര്‍ദാര്‍ എന്ന ഹിന്ദി റീമേക്കും ഈ ചിത്രത്തിനുണ്ട് അജയ് ദേവ്ഗണാണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിബി കെ തോമസ്, ഉദയ്കൃഷ്ണ എന്നിവരുടെ തിരകഥയില്‍ കോളേജ് ഡേയ്‌സ് സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാറാണ് ഇതിന്റെ മലയാളം റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. 2013 പകുതിയോടുകൂടി ചിത്രത്തിന്റെ ജോലി തുടങ്ങുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ ദിലീപ് ഈ പ്രോജക്ടില്‍ ഒപ്പിട്ടതാണ്. പക്ഷേ തിരകഥാകൃത്തുക്കളുടേയും ദിലീപിന്റെയും ഡേറ്റ് പ്രശ്‌നം മൂലമാണ് സിനിമ വൈകിയതെന്ന് സിനിമ വൃത്തങ്ങള്‍ അറിയിച്ചു.

ഹിന്ദി ചിത്രമായ ധബാങും, വിക്കി ഡോണറും മലയാളത്തില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നുണ്ടെന്നാണ് കേട്ടത്. ഇതില്‍ വിക്കി ഡോണറിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത് നമ്മുടെ ജനപ്രിയ നായകനും നിര്‍മ്മാതാവുമായ ദിലീപ് തന്നെയാണ്.

English summary
Dileep to star in Maryada Ramanna’s Malayalam remak

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam