ചെമ്പന്‍ വിനോദിന്റെ മാസ്‌ക് തിയറ്ററുകളിലേക്ക്! വില്ലനായി ഷൈൻ ടോം ചാക്കോ!ചെഗുവേര ലുക്കിൽ സലീം കുമാറും
Recommended Video

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഈ മയൗ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ചെമ്പന്‍ വിനോദ് ജോസ് നായകനാവുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനില്‍ ഹനീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന 'മാസ്‌ക്' അഥവാ മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റേതായി മാര്‍ച്ചില്‍ തിയേറ്ററിലെത്തുക.
അല്‍മാസ് മോടീവാലയും, പ്രിയങ്ക നായരും നായികമാരായി എത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവുമായി ഷൈന്‍ ടോം ചാക്കോയും നായക നിരയില്‍ എത്തുന്നുണ്ട്. ഫസലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ബഡായി ബംഗ്‌ളാവിലൂടെ മലയാളികള്‍ക്ക് ചിര പരിചിതനായ മനോജ് ഗിന്നസ്, നിര്‍മ്മല്‍ പാലാഴി സലീം കുമാര്‍, വിജയരാഘവന്‍, കല്ലിംഗ ശശി, കലാഭവന്‍ നിയാസ്, മാമ്മൂക്കോയ, ജയകൃഷ്ണന്‍, പാഷാണം ഷാജി, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പൊന്നമ്മ ബാബു, ബിനു അടിമാലി, അബു സലീം, ഉല്ലാസ് പന്തളം, കൃഷ്ണ പ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഉപ്പും മുളകും എന്ന കോമഡി സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ജൂഹി റുസ്താഹി (ലച്ചു) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാസ്‌ക്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് സൂരജ് ഇ എസും നിര്‍വ്വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം എ എസ് ഗിരീഷ് ലാലും, നസീര്‍ എന്‍ എം ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ ആണ് ചെമ്പന്‍ വിനോദിന്റേതായി ഒടുവില്‍ റിലീസായ മലയാള സിനിമ. 9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ചിത്രവുമായി ചെമ്പന്‍ വിനോദ് എത്തുന്നത്. ഈ മ യൗ വിലെ പ്രകടനത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിന് ലഭിച്ചിരുന്നു. പറവ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെഗറ്റീവ് ഷേഡുള്ള കഥാപാത്രവുമായി ഷൈന്‍ ടോം ചാക്കോ കൂടി എത്തുന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. വിജയരാഘവന്റെ സൂപ്പര്‍ഹിറ്റ് കഥാപാത്രം 'റാം ജി റാവു' ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. സലീം കുമാറിന്റെ ചെഗുവേര ലുക്കാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. മാര്‍ച്ചിലാണ് മാസ്‌ക് തിയേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











