കരിപൂച്ചയെ പോലെയുള്ള സൂര്യ!!
'അഞ്ജാന്‍' പൊട്ടിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സൂര്യയുടെ അടുത്ത 'മാസ്' ഹിറ്റിനായി കാത്തിരിക്കുകയാണ് ഫാന്‍സ്. 'മങ്കാത്ത' പോലൊരു സൂപ്പര്‍ഹിറ്റ് ഒരുക്കിയ വെങ്കിട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകനെന്നത് ഏറെ പ്രതീക്ഷയും നല്‍കുന്നു.
എല്ലാ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സൂര്യ, മാസ് എന്ന പുതിയ ചിത്രത്തിലും ആ വ്യത്യസ്തത കാത്തു സൂക്ഷിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വ്യക്തമാക്കുന്നതും അതു തന്നെ. കരിം പൂച്ചയുടെ രൂപമുള്ള ഈ മുഖം സൂര്യയുടെ തന്നെയാണ് കേട്ടോ.

നയന്‍താരയും എമി ജാക്‌സണും നായികമാരായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രയിപ്പെട്ട നടന്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. വെങ്കിട് പ്രഭുവിന്റെ 'സരോജ'യില്‍ നേരത്തെ ജയറാം ഒരു വില്ലന്‍ വേഷത്തില്‍ എത്തിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ സമുദ്രക്കനിയാണ ്‌വില്ലന്‍ വേഷം ചെയ്യുന്നത്.
കാക്ക കാക്ക, ഗജിനി, സില്ലിനൊരു കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും ഛായാഗ്രഹകന്‍ ആര്‍ ജി രാജശേഖരും വീണ്ടും ഒന്നിക്കുന്നു എന്നതും പ്രതീക്ഷയാണ്. യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ വെങ്കിട് പ്രഭുവിന്റെ സ്ഥിരം ആക്ഷന്‍ കോമഡി രംഗങ്ങളുമുണ്ടാകും.


Click it and Unblock the Notifications











