മമ്മൂട്ടിയും മോഹന്‍ലാലുമാണ് എന്നെ സംബന്ധിച്ച് ബെസ്റ്റ്, തുറന്നുപറഞ്ഞ് ദളപതി വിജയുടെ നായിക
ദളപതി വിജയുടെ നായികയായി ഈ വര്‍ഷം തെന്നിന്ത്യയില്‍ തരംഗമായ താരമാണ് മാളവിക മോഹനന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനീകാന്തിന്‌റെ പേട്ടയിലൂടെ തമിഴിലെത്തിയ ശേഷമാണ് മാളവിക വിജയ് ചിത്രത്തിലും അഭിനയിച്ചത്. മലയാളത്തില്‍ പട്ടം പോലെ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തുടങ്ങിയെങ്കിലും മാളവികയുടെ ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം
പിന്നീട് മറ്റ് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായത്. സെലക്ടീവായി മാത്രമാണ് മാളവിക മോഹനന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിജയ്‌ക്കൊപ്പമുളള മാസ്റ്റര്‍ മാളവികയ്ക്ക് കരിയറില്‍ ലഭിച്ച വലിയ അവസരങ്ങളിലൊന്നായിരുന്നു. നിലവില്‍ ധനുഷിന്‌റെ നായികയായുളള ചിത്രമാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കാര്‍ത്തിക്ക് നരേനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിലും പ്രധാന വേഷത്തില്‍ മാളവിക അഭിനയിച്ചിരുന്നു. നായികാ വേഷമായിരുന്നില്ലെങ്കിലും പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി എത്തിയത്. അതേസമയം ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുളള തന്‌റെ ആരാധന മാളവിക വെളിപ്പെടുത്തിയിരുന്നു.

അച്ഛനും അമ്മയും കാണുന്ന ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ കുറിച്ച് അറിയുകയുളളൂ എന്ന് മാളവിക പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച അവരാണ് ബെസ്റ്റ്. രാജ്യത്തെ എറ്റവും മികച്ച രണ്ട് നടന്മാരാണ് അവര്‍. അഭിമുഖത്തില്‍ മാളവിക മോഹനന്‍ പറഞ്ഞു.

മുംബൈയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് അധികം മലയാള സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്ന് മാളവിക പറഞ്ഞു. മുന്‍പ് മമ്മൂട്ടിയാണ് തന്‌റെ ആദ്യ ചിത്രമായ പട്ടം പോലെയിലേക്ക് നിര്‍ദ്ദേശിച്ചതെന്ന് നടി പറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് അന്ന് മമ്മൂക്ക ചോദിക്കുകയായിരുന്നു. പ്രശസ്ത ഛായാഗ്രാഹകനും മലയാളിയുമായ കെയു മോഹനന്‌റെ മകളാണ് മാളവിക.

കണ്ണൂര്‍ സ്വദേശിയാണ് ഇവര്‍. എന്നാല്‍ മഹാരാഷ്ട്രയിലാണ് മാളവികയുടെ കുടുംബം സ്ഥിര താമസമാക്കിയത്. മുന്‍പ് ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഷാഹിദ് കപൂറിന്‌റെ സഹോദരന്‍ ഇഷാന്‍ ഖത്തേര്‍ ആണ് നായകനായത്. കൂടാതെ കന്നഡത്തിലും ഒരു ചിത്രത്തില്‍ മാളവിക എത്തി. മലയാളത്തില്‍ ആസിഫ് അലി നായകനായ നിര്‍ണായകമാണ് മാളവിക അഭിനയിച്ച മറ്റൊരു ചിത്രം. വികെ പ്രകാശാണ് സിനിമ സംവിധാനം ചെയ്തത്. ഗ്ലാമര്‍ റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി സിനിമകളില്‍ എത്തിയത്. ബിയോണ്ട് ദ ക്ലൗഡ്‌സ് മാളവികയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.


Click it and Unblock the Notifications