Just In
- 19 min ago
നമ്മള് കാലം തെറ്റി സിനിമയില്‍ വന്നവരാണെന്ന് അദ്ദേഹം പറയും, ഉണ്ണികൃഷ്ണന് നമ്പൂതിരിയെ കുറിച്ച് സുബലക്ഷ്മി
- 1 hr ago
ശിവേട്ടനോടാണ് കൂടുതലിഷ്ടമെന്ന് കണ്ണന്, തമാശ പറയുന്നത് ഹരിയേട്ടനോട്, സാന്ത്വനത്തെക്കുറിച്ച് അച്ചു സുഗന്ദ്
- 12 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 12 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
Don't Miss!
- News
സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു; ഡയസില്‍ നിന്നിറങ്ങി പി ശ്രീരാമകൃഷ്ണന്
- Lifestyle
രോഗപ്രതിരോധശേഷി വേണോ? ഈ ജ്യൂസില്‍ പലതുണ്ട് ഗുണം
- Automobiles
ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5 എയര്‍ക്രോസ്; അവതരണം ഉടന്‍
- Sports
IND vs AUS: 'സിഡ്നിയില്‍ എനിക്കത് ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല'- ഹനുമ വിഹാരി
- Finance
ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 50000ന് മുകളിൽ; ബജാജ് ഓട്ടോ, ആർഐഎൽ ഓഹരികൾ കുതിക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
വിജയ് ചിത്രം മാസ്റ്ററിലൂടെ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മാളവിക മോഹനന്. മാസ്റ്ററില്‍ ചാരു എന്ന കഥാപാത്രമായാണ് മാളവിക തിളങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദളപതിക്കൊപ്പം പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. പേട്ട എന്ന രജനീകാന്ത് ചിത്രത്തിന് ശേഷമാണ് മാളവികയ്ക്ക് മാസ്റ്ററിലും അവസരം ലഭിച്ചത്. മലയാളിയായ താരം പ്രശസ്ത ഛായാഗ്രാഹകന്‍ കെയു മോഹനന്റെയും എഴുത്തുകാരി ബീന മോഹന്റെയും മകളാണ്.
പയ്യന്നൂരാണ് ഇവരുടെ സ്വദേശം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലേക്ക് താമസം മാറിയിരുന്നു നടിയുടെ കുടുംബം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം മാസ്റ്ററിന്റെ വന്‍വിജയത്തിന് പിന്നാലെ ധനുഷിന്റെ പുതിയ ചിത്രത്തിലും നായികയാവാനുളള തയ്യാറെടുപ്പുകളിലാണ് നടി. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ മലയാള സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് നടി പറയുന്നു.
മമ്മൂക്കയാണ് തന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നതെന്ന് നടി പറഞ്ഞു. 2013ല്‍ അച്ഛനൊപ്പം പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു. അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന്. അങ്ങനെയാണ് പട്ടം പോലെയില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. അതിന് ശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന. മഞ്ജു വാര്യര്‍ അവരുടെയൊക്കെ ആദ്യ കാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുമുണ്ട്, മാളവിക പറയുന്നു.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് ഇതൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശ്ശേരിയെയും പോലെ നല്ല സംവിധായകരുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും ഞാന്‍ മലയാളത്തില്‍ അഭിനയിക്കും. അഭിമുഖത്തില്‍ മാളവിക മോഹനന് പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം