twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മങ്കിപെന്നിലെ യഥാര്‍ത്ഥ ഹീറോ സനൂപ് തന്നെ

    By Aswathi
    |

    ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസ്സില്‍ മുഴുവന്‍ ആ നാലം ക്ലാസുകരാന്‍ റയാല്‍ ഫിലിപ് ആയിരുന്നു. ഏതാണ് ആ പയ്യന്‍, ഇത്രയും നാള്‍ അവന്‍ എവിടെയായിരുന്നു. സനുഷയുടെ അനുജന്‍ എന്ന ലേബലോടെയാണ് സനൂപിനെ സിനിമാലോകം വരവേറ്റത്. എന്നാല്‍ ആദ്യ ചിത്രത്തിലൂടെ തന്നെസനൂപ് മങ്കിപെന്‍ സനൂപായി അറിയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

    നാലാം ക്ലാസുകാരനായ വികൃതിപയ്യനായാണ് സനൂപ് മങ്കിപെന്നില്‍ പ്രത്യക്ഷപ്പെട്ടത്. ജയസൂര്യയെയും രമ്യ നമ്പീശനെയും കടത്തിവെട്ടി പ്രേക്ഷകരുടെ കൈയ്യടി നേടിയതും ഈ കൊച്ചുമിടുക്കന്‍ തന്നെ. പഠിക്കാതെ വികൃതിത്തരങ്ങളും കാണിച്ചു നടക്കുന്ന റയാലിന്റെ പ്രധാന ശത്രു കണക്കാണ്. കണക്ക് ചെയ്യാത്തതിന് അധ്യാപകരുടെ കയ്യില്‍ നിന്ന് തല്ലു വാങ്ങിക്കുന്നതും പതിവ്. അങ്ങനെ കണക്ക് പഠിക്കാനുള്ള എളുപ്പവഴിയും നോക്കി പോയപ്പോഴാണ് മുത്തച്ഛന്‍ മങ്കിപെന്‍ എന്ന അത്ഭുത പേനയെ കുറിച്ച് പറയുന്നത്.

    Sanoop

    അച്ഛനായി ജയസൂര്യയും അമ്മയായി രമ്യ നമ്പീശനും മുത്തച്ഛനായി ഇന്നസെന്റുമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സനൂഷയോടൊപ്പം സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ് സംവിധായകന്‍ അനീഷ് അന്‍വര്‍ സനൂപിനെ കാണുന്നത്. അങ്ങനെ സനുഷയോട് തിരക്കി സാന്ദ്ര തോമസിനൊപ്പമാണ് സനൂപ് മങ്കിപെന്നിന്റെ ഒഡീഷനിലെത്തിയത്. അവര്‍ക്കിഷ്ടപെട്ടതിനെ തുടര്‍ന്ന് എന്നെ റയാലായി തിരഞ്ഞെടുക്കുകയായിരുന്നെന്ന് സനൂപ് പറയുന്നു.

    കണ്ണൂര്‍ ശ്രീപുരം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സനൂപ്. മങ്കിപെന്നിന് അഭിനയിക്കാന്‍ പോകുമ്പോള്‍ കുറെ ദിവസത്തേക്ക് സ്‌കൂളില്‍ പോകണ്ടല്ലോ എന്ന സന്തോഷമായിരുന്നത്ര ഈ വികൃതിപയ്യന്റെ മനസ്സില്‍. എന്നാല്‍ താന്‍ പഠിപ്പില്‍ മോശമല്ലെന്നും ഒന്നാമത് തന്നെയാണെന്നും സനൂപ് പറഞ്ഞു. കളിക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയുണാണ് കൊച്ചുമിടുക്കന്റെ പ്രധാന ഹോബികളത്രെ.

    English summary
    Master Sanoop is the real hero in Philips And The Monkey Pen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X