മങ്കിപെന്‍ സനൂപ് ഇനി സുരേഷ്‌ഗോപിയുടെ മകന്‍
ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സനൂപ് രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത് സുരേഷ്‌ഗോപിയുടെ മകനായിട്ട്. നിരവധി പ്രത്യേകതകളുള്ളതാണ് ഈ ചിത്രം. വി.കെ.പ്രകാശ് നിര്‍മിക്കുന്ന ദ് റിയല്‍ പ്ലയേഴ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ടിവിന്‍ വര്‍ഗീസ് ആണ്. വൈ.വി. രാജേഷ് ആണ് കഥയും തിരക്കഥയും.
ഏറെക്കാലത്തിനു ശേഷം സുരേഷ്‌ഗോപി പൊലീസ് വേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൊലീസിലെ വോളിബോള്‍ ടീം അംഗമായിട്ടാണ് സുരേഷ്‌ഗോപി ദ് റിയല്‍ പ്ലയേഴ്‌സില്‍ അഭിനയിക്കുന്നത്. ജോയ് മാത്യു ആണ് മറ്റൊരു താരം.

റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ബ്ലസി എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ടിവിന്‍ സ്വതന്ത്ര സംവിധായനാകുന്ന ചിത്രമാണിത്. സിനിമയില്‍ സജീവമാകുന്ന സുരേഷ്‌ഗോപിയുടെ ശക്തമായ വേഷമായിരിക്കും ഇതിലെ വോളിബോള്‍ കളിക്കാരന്‍.
സുരേഷ്‌ഗോപിയുടെ മകന്‍ ആയിട്ടാണ് സനൂപ് അഭിനയിക്കുന്നത്. സനൂപിന്റെ രണ്ടാമത്തെ ചിത്രമാണിത്. സനൂപ് നായക വേഷം ചെയ്ത ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുകയാണ്. ദീര്‍ഘകാലത്തിനു ശേഷം വികെപി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











